ആശാനികുഞ്ജത്തില്‍ ഞാനോമനിക്കുന്ന
രാഗാര്‍ദ്ര പല്ലവി ഒന്നുമാത്രം
എന്നെ സ്നേഹിക്കൂ എന്നെ മാത്രം
ഞാന്‍ നിന്നെ സ്നേഹിപ്പൂ നിന്നെ മാത്രം (ആശാനികുഞ്ജത്തില്‍ )
സൌഗന്ധികങ്ങള്‍ ജീവനിലരുളും
സൌരഭ്യ സല്‍ക്കാരം ആസ്വദിക്കാന്‍ (2)
വരുമോ നീയെന്റെ പ്രാണസഖി
വാര്‍മഴവില്ലിന്റെ പുഷ്പകത്തില്‍
അലിയൂ നീയെന്നില്‍ അലിയൂ
കടലില്‍ നദിയെന്ന പോലെ (ആശാനികുഞ്ജത്തില്‍ )
കല്ലോലിനിയില്‍ കാറ്റു വന്നുണര്‍ത്തും
സല്ലീല മര്‍മ്മര ധോരണിയില്‍ (2)
അഴകേ നീ വന്നു താളമിട്ടു
അഴകേ നീ വന്നു താളമിട്ടു
നിന് മാനസത്തിന്റെ സ്പന്ദനത്താല്‍
അലിയൂ നീയെന്നില്‍ അലിയൂ
മൃതിയില്‍ ജനിയെന്ന പോലെ (ആശാനികുഞ്ജത്തില്‍ )