Enne nin kannugal

എന്നെ നിൻ കണ്ണുകൾ
Year
Language

എന്നെ നിന്‍ കണ്ണുകള്‍ തടവിലാക്കി
എന്നെ നിന്‍ യൗവ്വനം അടിമയാക്കി
ഏതിന്ദ്രജാല പ്രയോഗം കൊണ്ടു നീ
എന്നെ വശംവദയാക്കി നിന്‍ മുന്നില്‍
എന്നെ ദുര്‍ബലയാക്കി....
(എന്നെ നിന്‍ കണ്ണുകള്‍....)

പുഴയുടെ കൈകള്‍ പൊതിഞ്ഞുപിടിക്കും
പുരുഷസൗന്ദര്യമേ....
നീ പഞ്ചലോഹ മണികൃഷ്ണവിഗ്രഹം
പനിനീരാടിയ പോലെ
എന്‍ ചുരുള്‍മുടിയാല്‍ നിന്മെയ് തോര്‍ത്താന്‍
എന്നെ അനുവദിക്കൂ...എന്നെ അനുവദിക്കൂ...
ആ‍ഹാ...ആഹാ..ആഹാ...ആ....
(എന്നെ നിന്‍ കണ്ണുകള്‍.....)

മനസ്സിലെ പൂക്കള്‍ ചൊടികളില്‍ തൊടുക്കും
പ്രണയകൗശലമേ.....
നീ പഞ്ചബാണനിടം തോളിലിട്ടൊരു
പവിഴത്തൂണീരം പോലെ
എന്‍ മെയ്യാകെ നിന്‍ പൂമ്പൊടി ചാര്‍ത്താന്‍
എന്നെ അനുവദിക്കൂ...എന്നെ അനുവദിക്കൂ...
ആ‍ഹാ...ആഹാ..ആഹാ...ആ....
(എന്നെ നിന്‍ കണ്ണുകള്‍.....)

ĕnnĕ nin kaṇṇugaḽ taḍavilākki
ĕnnĕ nin yauvvanaṁ aḍimayākki
edindrajāla prayogaṁ kŏṇḍu nī
ĕnnĕ vaśaṁvadayākki nin munnil
ĕnnĕ durbalayākki....
(ĕnnĕ nin kaṇṇugaḽ....)

puḻayuḍĕ kaigaḽ pŏdiññubiḍikkuṁ
puruṣasaundaryame....
nī pañjaloha maṇikṛṣṇavigrahaṁ
paninīrāḍiya polĕ
ĕn suruḽmuḍiyāl ninmĕy torttān
ĕnnĕ anuvadikkū...ĕnnĕ anuvadikkū...
āhā...āhā..āhā...ā....
(ĕnnĕ nin kaṇṇugaḽ.....)

manassilĕ pūkkaḽ sŏḍigaḽil tŏḍukkuṁ
praṇayagauśalame.....
nī pañjabāṇaniḍaṁ toḽiliṭṭŏru
paviḻattūṇīraṁ polĕ
ĕn mĕyyāgĕ nin pūmbŏḍi sārttān
ĕnnĕ anuvadikkū...ĕnnĕ anuvadikkū...
āhā...āhā..āhā...ā....
(ĕnnĕ nin kaṇṇugaḽ.....)