Ennamme onnu kaanaan

എന്നമ്മേ ഒന്നു കാണാന്‍
Work
Year
Language

എന്നമ്മേ.. ഒന്നുകാണാന്‍
എത്ര നാളായ് ഞാന്‍കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍
എത്ര രാവില്‍ ഞാന്‍നിനച്ചു
കണ്ടില്ലല്ലോ..കേട്ടില്ലല്ലോ എന്‍
കരളുരുകുമൊരു താരാട്ട്... (എന്നമ്മേ)

എനിക്കുതരാന്‍ ഇനിയുണ്ടോ
കുടുകുടെചിരിക്കുന്ന പൊന്‍‌പാവ
വിശക്കുമ്പോള്‍ പകരാമോ...
തയിര്‍‌ക്കലം തൂകുന്ന തൂവെണ്ണ..
എനിക്കെന്റെ ബാല്യം ഇനിവേണം
എനിക്കെന്റെ സ്നേഹം ഇനിവേണം
അലയേണമീ കിനാ ചിറകില്‍.... (എന്നമ്മേ)

പകല്‍‌മഴയില്‍ നനയുന്നൂ..
പരലായ്‌തുടിക്കുന്നോരിളമനസ്സ്
തുഴയാതെ തുഴയുന്നൂ..
വാത്സല്യക്കടലിലെ പൂക്കൊതുമ്പ്
ഇനിയെന്തുവേണമറിയില്ലല്ലോ..
ഇനിയെന്തുമോഹമറിയില്ലല്ലോ..
വെറുതേ പറന്നു പോയ്‌നിനവ്

എന്നമ്മേ.. ഒന്നുകാണാന്‍
എത്ര നാളായ് ഞാന്‍കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍
എത്ര രാവില്‍ ഞാന്‍നിനച്ചു
കണ്ടില്ലല്ലോ..കേട്ടില്ലല്ലോ എന്‍
കരളുരുകുമൊരു താരാട്ട്...

എന്നമ്മേ.. ഒന്നുകാണാന്‍
എത്ര നാളായ് ഞാന്‍കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍
എത്ര രാവില്‍ ഞാന്‍നിനച്ചു
എത്ര രാവില്‍ ഞാന്‍നിനച്ചു..

ĕnnamme.. ŏnnugāṇān
ĕtra nāḽāy ñānkŏdiccu
ī maḍiyil vīṇuṟaṅṅān
ĕtra rāvil ñānninaccu
kaṇḍillallo..keṭṭillallo ĕn
karaḽurugumŏru tārāṭṭ... (ĕnnamme)

ĕnikkudarān iniyuṇḍo
kuḍuguḍĕsirikkunna pŏn‌pāva
viśakkumboḽ pagarāmo...
tayir‌kkalaṁ tūgunna tūvĕṇṇa..
ĕnikkĕnṟĕ bālyaṁ iniveṇaṁ
ĕnikkĕnṟĕ snehaṁ iniveṇaṁ
alayeṇamī kinā siṟagil.... (ĕnnamme)

pagal‌maḻayil nanayunnū..
paralāy‌tuḍikkunnoriḽamanass
tuḻayādĕ tuḻayunnū..
vātsalyakkaḍalilĕ pūkkŏdump
iniyĕnduveṇamaṟiyillallo..
iniyĕndumohamaṟiyillallo..
vĕṟude paṟannu poy‌ninav

ĕnnamme.. ŏnnugāṇān
ĕtra nāḽāy ñānkŏdiccu
ī maḍiyil vīṇuṟaṅṅān
ĕtra rāvil ñānninaccu
kaṇḍillallo..keṭṭillallo ĕn
karaḽurugumŏru tārāṭṭ...

ĕnnamme.. ŏnnugāṇān
ĕtra nāḽāy ñānkŏdiccu
ī maḍiyil vīṇuṟaṅṅān
ĕtra rāvil ñānninaccu
ĕtra rāvil ñānninaccu..