ഏണിപ്പടികൾ തകർന്നു വീണാൽ ഏറുവതെങ്ങനെ ഞാൻ
ഈ ജീവിതമാം നൊമ്പരഗോപുരം ഏറുവതെങ്ങനെ ഞാൻ
ഓമനേ...... ഓമനേ.......
ഏണിപ്പടികൾ തകർന്നു വീണാൽ ഏറുവതെങ്ങനെ ഞാൻ....
ഓമനേ....
കടത്തുവഞ്ചി നീ താണുകഴിഞ്ഞാൽ
കടക്കുമെങ്ങനീ കണ്ണീർനദി
(കടത്തുവഞ്ചി........)
തണ്ണീർപ്പന്തലും വെയിലിലെരിഞ്ഞാൽ......
തണ്ണീർപ്പന്തലും വെയിലിലെരിഞ്ഞാൽ
താണ്ടുവതെങ്ങനീ ഗ്രീഷ്മഭൂമി.....
ഏണിപ്പടികൾ തകർന്നു വീണാൽ
ഏറുവതെങ്ങനെ ഞാൻ....ഓമനേ....
പ്രതിജ്ഞ ചെയ്തു നാം ഒന്നായ് കഴിയാൻ
മരിച്ചു ചെല്ലുന്ന ലോകത്തിലും
(പ്രതിജ്ഞ ചെയ്തു.....)
കുത്തുവിളക്കിനെ ഇരുളിലാക്കി....
കുത്തുവിളക്കിനെ ഇരുളിലാക്കി
പൊല്‍ത്തിരിനാളം പൊലിഞ്ഞിടാമോ
പൊല്‍ത്തിരിനാളം പൊലിഞ്ഞിടാമോ...
(ഏണിപ്പടികൾ.....)