Enikkum

എനിക്കും
Year
Language

(സ്ത്രീ) എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും
നിന്നെ എന്തു ഞാന്‍ വിളിക്കും
(എനിക്കും ഒരു )

(എനിക്കും ഒരു )

(സ്ത്രീ) പ്രിയനെന്നോ പ്രിയതമനെന്നോ പ്രാണേശ്വരനെന്നോ
(പു) എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും
നിന്നെ എന്തു ഞാന്‍ വിളിക്കും
കണ്ണെന്നോ കരളെന്നോ കലമാന്‍ മിഴിയെന്നോ

(സ്ത്രീ) എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും
നിന്നെ എന്തു ഞാന്‍ വിളിക്കും

(പു) നമുക്കുമൊരു പൊന്‍കുഞ്ഞുണ്ടായാല്‍
നാമെന്തവനെ വിളിക്കും ഓ..
നാമെന്തവനെ വിളിക്കും
(സ്ത്രീ) പൊന്നെന്നോ പൊരുളെന്നോ തങ്കക്കുടമെന്നോ
(പു) പൊന്നെന്നോ പൊരുളെന്നോ തങ്കക്കുടമെന്നോ
(സ്ത്രീ) പറയൂ പ്രിയതമാ
പ്രിയതമാ (3)

(സ്ത്രീ) എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും
നിന്നെ എന്തു ഞാന്‍ വിളിക്കും

(സ്ത്രീ) നെഞ്ചിലെ മൗനം വാചാലമാക്കി കുഞ്ഞിനു താരാട്ടു പാടും
നാം കുഞ്ഞിനു താരാട്ടു പാടും
(പു) ഊമക്കുയിലിന്‍ ചിന്തും കേട്ട് ഉണ്ണീ നീയുറങ്ങ്
(സ്ത്രീ) ഊമക്കുയിലിന്‍ ചിന്തും കേട്ട് ഉണ്ണീ നീയുറങ്ങ്
(പു) മനസ്സിലെ മുരളിയാല്‍ പാടും മൗനമേ മൗനമേ

(ഡു) എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും
നിന്നെ എന്തു ഞാന്‍ വിളിക്കും (2)

(strī) ĕnikkuṁ ŏru nāvuṇḍĕṅgil ĕndu ñān viḽikkuṁ
ninnĕ ĕndu ñān viḽikkuṁ
(ĕnikkuṁ ŏru )

(ĕnikkuṁ ŏru )

(strī) priyanĕnno priyadamanĕnno prāṇeśvaranĕnno
(pu) ĕnikkuṁ ŏru nāvuṇḍĕṅgil ĕndu ñān viḽikkuṁ
ninnĕ ĕndu ñān viḽikkuṁ
kaṇṇĕnno karaḽĕnno kalamān miḻiyĕnno

(strī) ĕnikkuṁ ŏru nāvuṇḍĕṅgil ĕndu ñān viḽikkuṁ
ninnĕ ĕndu ñān viḽikkuṁ

(pu) namukkumŏru pŏnkuññuṇḍāyāl
nāmĕndavanĕ viḽikkuṁ o..
nāmĕndavanĕ viḽikkuṁ
(strī) pŏnnĕnno pŏruḽĕnno taṅgakkuḍamĕnno
(pu) pŏnnĕnno pŏruḽĕnno taṅgakkuḍamĕnno
(strī) paṟayū priyadamā
priyadamā (3)

(strī) ĕnikkuṁ ŏru nāvuṇḍĕṅgil ĕndu ñān viḽikkuṁ
ninnĕ ĕndu ñān viḽikkuṁ

(strī) nĕñjilĕ maunaṁ vāsālamākki kuññinu tārāṭṭu pāḍuṁ
nāṁ kuññinu tārāṭṭu pāḍuṁ
(pu) ūmakkuyilin sinduṁ keṭṭ uṇṇī nīyuṟaṅṅ
(strī) ūmakkuyilin sinduṁ keṭṭ uṇṇī nīyuṟaṅṅ
(pu) manassilĕ muraḽiyāl pāḍuṁ mauname mauname

(ḍu) ĕnikkuṁ ŏru nāvuṇḍĕṅgil ĕndu ñān viḽikkuṁ
ninnĕ ĕndu ñān viḽikkuṁ (2)