Enikkinnu venam

എനിക്കിന്നു വേണം
Year
Language

എനിക്കിന്നു വേണം ഈ കള്ളനാണം
കവിളത്തു മറുകുള്ള പെണ്ണേ
അഴകുമഴവില്ലേ അരികിലൊന്നു നില്ല്
ഇനിയെന്റേതാണു നീ
എനിക്കുള്ളതെല്ലാം നിന്‍ സ്വന്തമല്ലേ
കണ്ണിനും കണ്ണായ കണ്ണേ
അലയിളകിടാതെ ലഹരി നുരയാതെ
ഒന്നു തെല്ലു നില്ലു നീ ..

തഴുകുമൊരു പൂന്തെന്നല്‍ ശ്രുതിചേരുമോ തങ്ങള്‍
ഇനിയെന്തു വേണം പാടുവാനായ്
നിന്നഴകില്‍ എന്‍ താളം
ആടുവാന്‍ പൊന്നൂഞ്ഞാല്‍
അനുരാഗമൊഴുകും പ്രേമയാമം
വെറുതേ പാടാന്‍ അലകളില്‍ വീഴാന്‍
ഒഴുകി ദൂരേക്കു പോകാൻ വരൂ
ഇനിയെന്റേതാണു നീ
എനിക്കിന്നു വേണം ഈ കള്ളനാണം
കവിളത്തു മറുകുള്ള പെണ്ണേ
അലയിളകിടാതെ ലഹരി നുരയാതെ
ഒന്നു തെല്ലു നില്ലു നീ ..

കണ്ണിക്കുഴലൂതുന്നു കാനനപ്പൂത്തുമ്പി
പ്രണയത്തിനിളനീര്‍പ്പന്തലില്‍.. ഹോയ്‌
വിരഹമഴ മായുന്നു പാതിരാവാകുന്നു
മദനോത്സവത്തിന്‍ യാമമായ് ..ഹോയ്
മലരായ് പൂക്കാം പുളകമായ് മായാം
എന്റെയുന്മാദ സംഗീതമേ എന്‍ ജീവനേ വരൂ
എനിക്കുള്ളതെല്ലാം നിന്‍ സ്വന്തമല്ലേ
കണ്ണിനും കണ്ണായ കണ്ണേ..
അലയിളകിടാതെ ലഹരി നുരയാതെ
ഒന്നു തെല്ലു നില്ലു നീ ..
(...എനിക്കിന്നു വേണം..)

ĕnikkinnu veṇaṁ ī kaḽḽanāṇaṁ
kaviḽattu maṟuguḽḽa pĕṇṇe
aḻagumaḻaville arigilŏnnu nill
iniyĕnṟedāṇu nī
ĕnikkuḽḽadĕllāṁ nin svandamalle
kaṇṇinuṁ kaṇṇāya kaṇṇe
alayiḽagiḍādĕ lahari nurayādĕ
ŏnnu tĕllu nillu nī ..

taḻugumŏru pūndĕnnal śrudiserumo taṅṅaḽ
iniyĕndu veṇaṁ pāḍuvānāy
ninnaḻagil ĕn dāḽaṁ
āḍuvān pŏnnūññāl
anurāgamŏḻuguṁ premayāmaṁ
vĕṟude pāḍān alagaḽil vīḻān
ŏḻugi dūrekku pogān varū
iniyĕnṟedāṇu nī
ĕnikkinnu veṇaṁ ī kaḽḽanāṇaṁ
kaviḽattu maṟuguḽḽa pĕṇṇe
alayiḽagiḍādĕ lahari nurayādĕ
ŏnnu tĕllu nillu nī ..

kaṇṇikkuḻalūdunnu kānanappūttumbi
praṇayattiniḽanīrppandalil.. hoy‌
virahamaḻa māyunnu pādirāvāgunnu
madanotsavattin yāmamāy ..hoy
malarāy pūkkāṁ puḽagamāy māyāṁ
ĕnṟĕyunmāda saṁgīdame ĕn jīvane varū
ĕnikkuḽḽadĕllāṁ nin svandamalle
kaṇṇinuṁ kaṇṇāya kaṇṇe..
alayiḽagiḍādĕ lahari nurayādĕ
ŏnnu tĕllu nillu nī ..
(...ĕnikkinnu veṇaṁ..)