താന്നാനാ തന്നനാനിനാ തന്നിനാനിനാ തന്നനാനനാ
ചൊല്ലീടാം സുല്ല് സുന്ദരി
വില്ലെടുത്തു തല്ലിടല്ലേ നല്ല പെണ്മണി
അമ്പമ്പോ രംഭയാണിവൾ
വമ്പെടുത്തു തുള്ളിവന്ന കൊമ്പനാനയോ
മത്തഗാമിനി നൃത്തമാടി വാ
മുത്തു പോലെ വാ മുത്തമേകിടാൻ
ചിട്ടയോടേ പാട്ടു പാടി കൂട്ടു കൂടി ആട്ടമാടിയോ ഹോയ്
(ചൊല്ലീടാം സുല്ല്....)
റോക്ക് ആൻഡ് റോളിലോ ബ്രേയ്ക്ക് ചോടിലോ
റോമിയോമാരായി കൂടിയാട്
റോസ് മേരിയോ റോയൽ ലേഡിയോ
റോന്തു ചുറ്റി പോകുമീ ചന്ദ്രലേഖയോ
കല്യാണീ നില്ലു നാണി ഹാ
മെല്ലെ വാണി ചൊല്ലു റാണീ
തള്ളിയോടി വാ തുള്ളിയാടി വാ
തരികിട ചൊല്ല് നില്ല് ചൊല്ല് നില്ല്
ചൊല്ലീടാം സുല്ല്....)
സൂര്യകാന്തിയെ ആര്യംഗംഗയേ
വീര്യമാർന്ന കൺകളിൽ ശൗര്യമാണോ
തണ്ടുകാരിയെ ചെണ്ടുമല്ലിയെ
ചുണ്ടിലെന്തു ശുണ്ഠിയോ വെണ്ണിലാവോ
ഫോക്ക് ഡാൻസോ ഫോറിൻ ഡാൻസോ
ഫോമിലാടി പോണ ലേഡി
ഉണ്ണിയാർച്ചയോ ഝാൻസി റാണിയോ
തരികിട ചൊല്ല് നില്ല് ചൊല്ല് നില്ല്
ചൊല്ലീടാം സുല്ല്....)