Endo edo

എന്തോ ഏതോ
Year
Language

എന്തോ ഏതോ എങ്ങനെയോ
എന്റെമനസ്സിനൊരാലസ്യം
വല്ലാത്തമധുരാലസ്യം

പൂവെന്നുപറയാനും വയ്യാ കൂര്‍ത്ത
മുള്ളെന്നു പറയാനും വയ്യാ
പിടികിട്ടാത്തോരു മൃദുലവികാരത്തില്‍
പിടയുകയാണെന്റെ ദേഹം
കുളിര്‍കോരിനില്‍ക്കുമെന്‍ ദേഹം
ഹായ്...ഹായ് ഹായ്
എന്തോ ഏതോ..........

തേനെന്നുപറയാനും വയ്യാ പൊള്ളും
തീയെന്നുപറയാനും വയ്യാ
ഇതുവരെക്കാണാത്ത പുതിയൊരു സ്വപ്നമായ്
എവിടെയോ പാറുന്നു മോഹം
പുളകങ്ങള്‍ ചൂടുമെന്‍ മോഹം
ഹായ്...ഹായ് ഹായ്
എന്തോ ഏതോ..........

ĕndo edo ĕṅṅanĕyo
ĕnṟĕmanassinŏrālasyaṁ
vallāttamadhurālasyaṁ

pūvĕnnubaṟayānuṁ vayyā kūrtta
muḽḽĕnnu paṟayānuṁ vayyā
piḍigiṭṭāttoru mṛdulavigārattil
piḍayugayāṇĕnṟĕ dehaṁ
kuḽirgorinilkkumĕn dehaṁ
hāy...hāy hāy
ĕndo edo..........

tenĕnnubaṟayānuṁ vayyā pŏḽḽuṁ
tīyĕnnubaṟayānuṁ vayyā
iduvarĕkkāṇātta pudiyŏru svapnamāy
ĕviḍĕyo pāṟunnu mohaṁ
puḽagaṅṅaḽ sūḍumĕn mohaṁ
hāy...hāy hāy
ĕndo edo..........