എന്തിനാണീ കള്ളനാണം
പൊന്നുമോളേ ചെല്ലുവേഗ്ഗം
ഹസീനാ ഹസീനാ ഹസീന ഹസീനാ
ജന്നത്തില്‍ വിടര്‍ന്നപോലെ
അല്ലിയാമ്പല്‍ പൂത്തപോലെ
ഹസീനാ ഹസീനാ ഹസീന ഹസീനാ
എന്തിനാണീ കള്ളവേല
പൊന്നുമോനേ ചെല്ലുവേഗം
റഹീമേ റഹീമേ റഹീമേ റഹീമെ
കസവുതട്ടം ഇട്ടുമൂടിറ്റ
കരിമ്പിന്‍ തുണ്ട് സ്വന്തമായി
റഹീമേ റഹീമേ റഹീമെ റഹീമേ
മാനത്തുനിന്നൊരു മുത്തുപോലെ
പൂമണിമാരനു മധുരം പോലെ
പൊന്നിട്ട പെണ്ണുവരുന്നുണ്ടേ
ഇടനെഞ്ചു പടപറ തുടിക്കണൊണ്ടേ
പുറപ്പെടു പുറപ്പെടു നേരമായ്
ഹസീനാ ഹസീനാ ഹസീന ഹസീനാ
പുതുമാരനിവനിന്നവളെയിക്കിളിയാക്കും
മണിമണിപോലൊരു ചിരിയും വിടരും
ചുണ്ടില്‍ മുന്തിരി പൂക്കണൊണ്ടേ
പുതുക്കപ്പൂന്തേനിതാ നിറയണുണ്ടോ
പുറപ്പെടു പുറപ്പെടു നേരമായി
റഹീമേ റഹീമേ റഹീമെ റഹീമെ
എന്തിനാണീ..........
ഖല്‍ബില്‍ മുഹബ്ബത്തുമായ് വരണൊണ്ടേ
മണവാളന്‍ മണിയറേല്‍ കേറണൊണ്ടേ
കസവിന്റെ തട്ടം മാറ്റി
കവിളത്തു മുത്തം നല്‍കി
അവളെ മയക്കിയെടുത്തേരെ
മാന്മിഴി മണവാട്ടി വരണൊണ്ടേ
പിടമയില്‍ മണിയറേല്‍ കേറണൊണ്ടേ
അകത്തേക്കു കയറി നീ
കിളിവാതിലടച്ചിട്ട്
അവനെ കറക്കിയെടുത്തേരെ പിന്നെ
നിങ്ങള്‍ മനം പോലെ രസിച്ചേരെ
തനന്നന താനിന്നാനാ