Endendu mohannalaayirunnu

എന്തെന്തു മോഹങ്ങളായിരുന്നു
Year
Language

എന്തെന്തു മോഹങ്ങളായിരുന്നൂ
എത്ര കിനാവുകളായിരുന്നൂ
ഒരുമോഹമെങ്കിലും പൂത്തു തളിര്‍ത്തില്ല
ഒരു കതിരെങ്കിലും കൊയ്തില്ല
(എന്തെന്തു മോഹങ്ങളായിരുന്നൂ..)

ഒരുകൂട്ടിലൊന്നിച്ചു കഴിയാനൊരുങ്ങിയ
കുരുവികള്‍ നമ്മള്‍ പിരിഞ്ഞൂ
തിന തേടാന്‍ പോയപ്പോള്‍ ഒന്നിനെയെന്തിനോ
വനവേടനമ്പെയ്തു വീഴ്ത്തീ
(എന്തെന്തു മോഹങ്ങളായിരുന്നൂ...)

കതകൊന്നനങ്ങിയാല്‍
വിളികേട്ടുണര്‍ന്നു ഞാന്‍
കരയാത്ത നാളുകളില്ല
ഇരുളിന്റെ ലോകത്തില്‍ നിന്നെ ഞാനോമനേ
ഇനിയേതു കാലത്തു കാണും?
(എന്തെന്തു മോഹങ്ങളായിരുന്നൂ..)

ĕndĕndu mohaṅṅaḽāyirunnū
ĕtra kināvugaḽāyirunnū
ŏrumohamĕṅgiluṁ pūttu taḽirttilla
ŏru kadirĕṅgiluṁ kŏydilla
(ĕndĕndu mohaṅṅaḽāyirunnū..)

ŏrugūṭṭilŏnniccu kaḻiyānŏruṅṅiya
kuruvigaḽ nammaḽ piriññū
tina teḍān poyappoḽ ŏnninĕyĕndino
vanaveḍanambĕydu vīḻttī
(ĕndĕndu mohaṅṅaḽāyirunnū...)

kadagŏnnanaṅṅiyāl
viḽigeṭṭuṇarnnu ñān
karayātta nāḽugaḽilla
iruḽinṟĕ logattil ninnĕ ñānomane
iniyedu kālattu kāṇuṁ?
(ĕndĕndu mohaṅṅaḽāyirunnū..)