Endellaam kathagal

എന്തെല്ലാം കഥകള്‍
Work
Year
Language

എന്തെല്ലാം കഥകളുണ്ടമ്മയ്ക്കു പറയാന്‍
എന്മകനേ നിന്നെ ഉറക്കാന്‍
എന്മകനേ നിന്നെ ഉറക്കാന്‍ (എന്തെല്ലാം)
എല്ലാം ഞാന്‍ പറയാം എല്ലാം ഞാന്‍ പറയാം
ചെല്ലക്കിടാവേ നീ ഉറങ്ങ് എന്‍
ചെല്ലക്കിടാവേ നീ ഉറങ്ങ്

ആനപ്പുറത്തേറി രാജാവും റാണിയും
മാനത്തുകൂടെ പറന്നതും
മാനത്തുകൂടെ പറന്നതും (ആനപ്പുറത്തേറി)
അമ്പിളിമാമനെ ആന പിടിച്ചതും
ഇമ്പമായ് പറയാം നീ ഉറങ്ങ് ഞാന്‍
ഇമ്പമായ് പറയാം നീ ഉറങ്ങ് (എന്തെല്ലാം)

പാലു കുടിക്കുവാന്‍ പാതി വിടര്‍ത്തിയ
പേലവചുണ്ടിലെന്നോമനേ
പ്രാണന്‍ പകര്‍ന്നു ഞാന്‍ പാടിയുറക്കീടാം
ആനന്ദക്കുരുന്നേ നീയുറങ്ങ് എന്‍
ആനന്ദക്കുരുന്നേ നീയുറങ്ങ്
താലോലം താലോലം
താലോലം താലോലം
താലോലം താലോലം താലോലമെ

ĕndĕllāṁ kathagaḽuṇḍammaykku paṟayān
ĕnmagane ninnĕ uṟakkān
ĕnmagane ninnĕ uṟakkān (ĕndĕllāṁ)
ĕllāṁ ñān paṟayāṁ ĕllāṁ ñān paṟayāṁ
sĕllakkiḍāve nī uṟaṅṅ ĕn
sĕllakkiḍāve nī uṟaṅṅ

ānappuṟatteṟi rājāvuṁ ṟāṇiyuṁ
mānattugūḍĕ paṟannaduṁ
mānattugūḍĕ paṟannaduṁ (ānappuṟatteṟi)
ambiḽimāmanĕ āna piḍiccaduṁ
imbamāy paṟayāṁ nī uṟaṅṅ ñān
imbamāy paṟayāṁ nī uṟaṅṅ (ĕndĕllāṁ)

pālu kuḍikkuvān pādi viḍarttiya
pelavasuṇḍilĕnnomane
prāṇan pagarnnu ñān pāḍiyuṟakkīḍāṁ
ānandakkurunne nīyuṟaṅṅ ĕn
ānandakkurunne nīyuṟaṅṅ
tālolaṁ tālolaṁ
tālolaṁ tālolaṁ
tālolaṁ tālolaṁ tālolamĕ