Ende mulle pookkaattoo

എന്തേ മുല്ലേ പൂക്കാത്തൂ
Work
Year
Language

എന്തേ മുല്ലേ പൂക്കാത്തൂ
എന്റെ പൊന്‍കിനാവില്‍ നീ
മഞ്ചാടിച്ചുണ്ടത്തു മുത്താഞ്ഞോ ?
നെഞ്ചോടുരുമ്മി കിടത്താഞ്ഞോ ?
മെല്ലെ.. മെല്ലെ പുല്‍കും പൂന്തെന്നലേ
എന്റെ സ്വന്തമാണ് നീ
പായാരം കൊഞ്ചി കുണുങ്ങല്ലേ
പാലാഴി തൂമുത്തേ പോവല്ലേ
ഓ ഓ കിന്നാരം കൊഞ്ചും കുറുമ്പല്ലേ
കണ്ണാടിച്ചില്ലല്ലേ.. അല്ലേ ?

എന്തേ ..എന്തേ .. മുല്ലേ പൂക്കാത്തൂ
എന്റെ പൊന്‍കിനാവില്‍ നീ
മഞ്ചാടിച്ചുണ്ടത്തു മുത്താഞ്ഞോ
നെഞ്ചോടുരുമ്മി കിടത്താഞ്ഞോ?

കിളിവാതിലിന്‍ മറവില്‍
നിഴലായ് നിന്നെ മറയും
അഴകേ നിന്റെ മിഴിയില്‍
അലിവോലുന്ന ചിരിയും
ആദ്യമായ് കണ്ടനാള്‍ ‍മുതല്‍ എന്നെ
ആര്‍ദ്രമായ്‌ തൊട്ടുഴിഞ്ഞു നീ (2)
എന്റെ മാറിലെ മണ്‍ചിരാതിലെ
മന്ത്രനാളമായ് മാറി നീ

എന്തേ ..എന്തേ ..
എന്തേ മുല്ലേ പൂക്കാത്തൂ
എന്റെ പൊന്‍കിനാവില്‍ നീ
മഞ്ചാടിച്ചുണ്ടത്തു മുത്താഞ്ഞോ
നെഞ്ചോടുരുമ്മി കിടത്താഞ്ഞോ?

കുയില്‍ പാടുന്ന തൊടിയില്‍
വെയില്‍ ചായുന്ന പുഴയില്‍
ഒരുനോക്കു കൊണ്ടുഴിഞ്ഞും
ഒരുവാക്കു കൊണ്ടെറിഞ്ഞും
നിന്നെ ഞാനെന്റെ ഉള്ളിലെ
മണിത്തൂവല്‍ കൊണ്ടു തലോടുന്നു (2)
വെണ്ണിലാവിന്റെ മുത്തുപോലെന്റെ‍
മുന്നിലേക്ക് ക്ഷണിക്കുന്നു

എന്തേ ..എന്തേ ..
എന്തേ മുല്ലേ പൂക്കാത്തൂ
എന്റെ പൊന്‍കിനാവില്‍ നീ
മഞ്ചാടിച്ചുണ്ടത്തു മുത്താഞ്ഞോ
നെഞ്ചോടുരുമ്മി കിടത്താഞ്ഞോ?

ĕnde mulle pūkkāttū
ĕnṟĕ pŏnkināvil nī
mañjāḍiccuṇḍattu muttāñño ?
nĕñjoḍurummi kiḍattāñño ?
mĕllĕ.. mĕllĕ pulguṁ pūndĕnnale
ĕnṟĕ svandamāṇ nī
pāyāraṁ kŏñji kuṇuṅṅalle
pālāḻi tūmutte povalle
o o kinnāraṁ kŏñjuṁ kuṟumballe
kaṇṇāḍiccillalle.. alle ?

ĕnde ..ĕnde .. mulle pūkkāttū
ĕnṟĕ pŏnkināvil nī
mañjāḍiccuṇḍattu muttāñño
nĕñjoḍurummi kiḍattāñño?

kiḽivādilin maṟavil
niḻalāy ninnĕ maṟayuṁ
aḻage ninṟĕ miḻiyil
alivolunna siriyuṁ
ādyamāy kaṇḍanāḽ mudal ĕnnĕ
ārdramāy‌ tŏṭṭuḻiññu nī (2)
ĕnṟĕ māṟilĕ maṇsirādilĕ
mandranāḽamāy māṟi nī

ĕnde ..ĕnde ..
ĕnde mulle pūkkāttū
ĕnṟĕ pŏnkināvil nī
mañjāḍiccuṇḍattu muttāñño
nĕñjoḍurummi kiḍattāñño?

kuyil pāḍunna tŏḍiyil
vĕyil sāyunna puḻayil
ŏrunokku kŏṇḍuḻiññuṁ
ŏruvākku kŏṇḍĕṟiññuṁ
ninnĕ ñānĕnṟĕ uḽḽilĕ
maṇittūval kŏṇḍu taloḍunnu (2)
vĕṇṇilāvinṟĕ muttubolĕnṟĕ
munnilekk kṣaṇikkunnu

ĕnde ..ĕnde ..
ĕnde mulle pūkkāttū
ĕnṟĕ pŏnkināvil nī
mañjāḍiccuṇḍattu muttāñño
nĕñjoḍurummi kiḍattāñño?