എന്‍ ചിരിയോ പൂത്തിരിയായ് നിന്നധരത്തില്‍
എന്റെ സ്വപ്നം പൊന്‍ വിളക്കായ് നിന്നധരത്തില്‍
ഞാന്‍ പാടാന്‍ കൊതിക്കും പാട്ടു നീ പാടി
ഞാന്‍ പറയാന്‍ കൊതിക്കും കഥകള്‍ നീ ചൊല്ലി
കവിഭാവനപോലെ...
കവിഭാവന പോലെ മലരണികള്‍ ചേരും
തിരുവോണപ്പൂക്കളമായ് നമ്മുടെ ഹൃദയം
ആശകളാം തുമ്പികളേ വാ
അനുരാഗക്കുളിരലയായ് വാ...
നവമാലിക പോലേ ..
നവമാലിക പോലേ തിരുവാതിര പെയ്യും
മധുരോത്സവ പൌര്‍ണ്ണമിയായ് നമ്മുടെ ലോകം
ആശകളാം താരകളേ വാ
അനുരാഗക്കതിരലയായ് വാ