En manassu nee kavarnnu

എന്‍ മനസ്സു നീ കവര്‍ന്നു
Year
Language

എന്‍ മനസ്സ് നീ കവര്‍ന്നു
നിന്‍ മായയില്‍ അലിഞ്ഞു
ഞാനാദ്യമായ് ഇന്നാദ്യമായ്
കനവാകെ നീ നിറഞ്ഞു
പ്രണയമിത് ഞാനറിഞ്ഞു
ഇന്നാദ്യമായ് ഇന്നാദ്യമായ്
വനശലഭം പോലെ ഞാനും
ഒരു പനിനീര്‍പ്പൂവായ് നീയും
പാല്‍നിലാ മേട്ടിലെ
രാക്കുളിരില്‍ ആദ്യമുണരും
(എന്‍ മനസ്സ് )

ദൂതികേ നീല വാനിലെ
വര്‍ണ്ണ രാത്താരമാകുന്നീ പ്രേമം
സമ്മതം മെല്ലെ ചൊല്ലുമോ
നിന്നെ തൊട്ടോട്ടെ ഞാനിന്നൊന്നാദ്യം
തിങ്കളും കുഞ്ഞു പൂക്കളും
ഒന്ന് കേട്ടോട്ടെ ഈ രാഗ ഗീതം
ആദ്യമായ് സ്നേഹമുദ്രയായ്
വന്നു തന്നാട്ടെ നീ തങ്കമുത്തം
പാട്ട് മൂളും മൈന പോല്‍
സുഖം തരും സ്വരം
കൂട്ടുകാരനായി നീ
കരം തരും സുഖം
ചേലെഴും മേനിയില്‍
കന്നിക്കകളഭമായിപ്പടരാം
(എന്‍ മനസ്സ് )

പിന്നെയും ഇടംകണ്ണിതാ
ഇന്നേറെ തുടിക്കുന്നതെന്തേ
ദൂരെയായ് മുളംതണ്ടുകള്‍
മെല്ലെ മൂളിത്തുടങ്ങുന്നതെന്തേ
ആദ്യമായ് എന്റെ നെഞ്ചകം
ഒന്ന് തൊട്ടാല്‍ തുളുമ്പുന്നതെന്തേ
ഭൂമിയും ദൂരതാരവും
ദിവ്യ സ്നേഹം അറിഞ്ഞീടുകില്ലേ
ലോകമെന്റെ സ്വന്തമായ്
മനംതരും ദിനം
നെയ്തലാമ്പല്‍ പോലെ നീ
കരം തൊടും സുഖം
എന്നിലെ എന്നെ നീ
കുട്ടിക്കുറുമ്പ് കാട്ടി ഉണര്‍ത്തി
(എന്‍ മനസ്സ് )

ĕn manass nī kavarnnu
nin māyayil aliññu
ñānādyamāy innādyamāy
kanavāgĕ nī niṟaññu
praṇayamit ñānaṟiññu
innādyamāy innādyamāy
vanaśalabhaṁ polĕ ñānuṁ
ŏru paninīrppūvāy nīyuṁ
pālnilā meṭṭilĕ
rākkuḽiril ādyamuṇaruṁ
(ĕn manass )

dūdige nīla vānilĕ
varṇṇa rāttāramāgunnī premaṁ
sammadaṁ mĕllĕ sŏllumo
ninnĕ tŏṭṭoṭṭĕ ñāninnŏnnādyaṁ
tiṅgaḽuṁ kuññu pūkkaḽuṁ
ŏnn keṭṭoṭṭĕ ī rāga gīdaṁ
ādyamāy snehamudrayāy
vannu tannāṭṭĕ nī taṅgamuttaṁ
pāṭṭ mūḽuṁ maina pol
sukhaṁ taruṁ svaraṁ
kūṭṭugāranāyi nī
karaṁ taruṁ sukhaṁ
selĕḻuṁ meniyil
kannikkagaḽabhamāyippaḍarāṁ
(ĕn manass )

pinnĕyuṁ iḍaṁkaṇṇidā
inneṟĕ tuḍikkunnadĕnde
dūrĕyāy muḽaṁtaṇḍugaḽ
mĕllĕ mūḽittuḍaṅṅunnadĕnde
ādyamāy ĕnṟĕ nĕñjagaṁ
ŏnn tŏṭṭāl tuḽumbunnadĕnde
bhūmiyuṁ dūradāravuṁ
divya snehaṁ aṟiññīḍugille
logamĕnṟĕ svandamāy
manaṁtaruṁ dinaṁ
nĕydalāmbal polĕ nī
karaṁ tŏḍuṁ sukhaṁ
ĕnnilĕ ĕnnĕ nī
kuṭṭikkuṟump kāṭṭi uṇartti
(ĕn manass )