ഏഴുസ്വരങ്ങൾ എന്റെ കണ്മണികൾ
ഏഴുസ്വരങ്ങൾ ഞങ്ങൾ പൊന്മണികൾ
എന്റെ ജീവിതസംഗീതത്തിലെ ഏഴുസ്വരങ്ങൾ
സ രി ഗ മ പ ധ നി
നി ധ പ മ ഗ രി സ
സരിഗമപധനി നിധപമഗരിസ
(ഏഴുസ്വരങ്ങൾ......)
ഏഴുസ്വരങ്ങൾ എന്റെ കണ്മണികൾ
എന്റെ ജീവിതവാർമഴവില്ലിലെ
ഏഴുനിറങ്ങൾ എന്റെ കണ്മണികൾ
വയലറ്റ് ഇൻഡിഗോ ബ്ലൂ ഗ്രീൻ
യെല്ലോ ഓറഞ്ച് റെഡ്
ഏഴുനിറങ്ങളുമൊന്നായാൽ
ഞങ്ങൾക്കേഴല്ലൊരേ നിറം
കണ്ടാലെല്ലാമൊരേ നിറം
എനിക്കായീശ്വരന്‍ ഭൂമിയിലുയര്‍ത്തി-
യൊരേഴാം സ്വര്‍ഗ്ഗം നിങ്ങള്‍
മുത്തമിട്ടമ്മയ്ക്കു താരാട്ടാൻ വന്ന
മുത്തുക്കുടങ്ങൾ നിങ്ങൾ
(മുത്തമിട്ടമ്മയ്ക്കു......)
ഏഴുസ്വരങ്ങൾ എന്റെ കണ്മണികൾ...
ദൈവം നൽകിയ പുരുഷായുസ്സിലെ
ഏഴുദിനങ്ങൾ എന്റെ കണ്മണികൾ
സൺഡേ മൺഡേ ട്യൂസ്ഡേ വെനെസ്ഡേ
തേർസ്ഡേ ഫൈഡേ സാറ്റർഡേ
നിങ്ങളെ വലംവെച്ചു നര്‍ത്തനമാടാൻ
ഞങ്ങൾ വിരുന്നുവരും
ഞങ്ങളിലൊരാളൊരുങ്ങി വരും
എന്റെ ഹൃദയത്തിൽ എരിയും വിളക്കിലെ
ഏഴുതിരികൾ എന്റെ കണ്മണികൾ
കിലുകിലെ കിലുങ്ങണ കുടുകുടെ ചിരിക്കണ
കിലുക്കാംപെട്ടികൾ നിങ്ങൾ....
(കിലുകിലെ കിലുങ്ങണ.....)
ഏഴുസ്വരങ്ങൾ എന്റെ കണ്മണികൾ
ഏഴുസ്വരങ്ങൾ ഞങ്ങൾ പൊന്മണികൾ