Elu sundara kanyagamaar

ഏഴു സുന്ദര കന്യകമാർ
Year
Language

എഴു സുന്ദരകന്യകമാര്‍
എഴുന്നള്ളീ - എഴുന്നള്ളീ
എന്റെ വീണയില്‍ നൃത്തം ചെയ്യാന്‍
പൊന്‍ ചിലങ്കകള്‍ കെട്ടി
(എഴു )

താലം പിടിച്ചു കല്പനകള്‍
താളം പിടിച്ചു കരതലങ്ങള്‍
വസന്തഭംഗികള്‍ പുഷ്പാഞ്ജലിയായ്
വണങ്ങി നിന്നു വേദികയില്‍
(എഴു )

ശ്യാമളകാനനവീഥികളില്‍
ശാരദമാസം വരും നേരം
വേണുവൂതും നീലക്കുയിലുകള്‍
കാണാന്‍ - കേള്‍ക്കാന്‍ അണിനിരന്നു
(എഴു )

ĕḻu sundaraganyagamār
ĕḻunnaḽḽī - ĕḻunnaḽḽī
ĕnṟĕ vīṇayil nṛttaṁ sĕyyān
pŏn silaṅgagaḽ kĕṭṭi
(ĕḻu )

tālaṁ piḍiccu kalbanagaḽ
tāḽaṁ piḍiccu karadalaṅṅaḽ
vasandabhaṁgigaḽ puṣpāñjaliyāy
vaṇaṅṅi ninnu vedigayil
(ĕḻu )

śyāmaḽagānanavīthigaḽil
śāradamāsaṁ varuṁ neraṁ
veṇuvūduṁ nīlakkuyilugaḽ
kāṇān - keḽkkān aṇinirannu
(ĕḻu )