Elu paalam kadannu

ഏഴു പാലം കടന്നു
Work
Year
Language

ലാലലാലാ....

ഏഴുപാലം കടന്ന് ഏഴുനാളും കടന്ന്
ഏഴുരാവും കടന്നുവാ
കണ്ണുചിമ്മിത്തുറന്നു കാറ്റിലാടിക്കുഴഞ്ഞു
കുഞ്ഞിക്കുഞ്ഞിപ്പാട്ടുപാടിവാ

അമ്പിളിമാമാ മാമാ ഈ കുമ്പിളിലെന്തേ?
മേലെനിന്നു മേലെനിന്നും ഓമനയ്ക്കു കൊണ്ടുവന്ന
നൂറുനൂറു തേന്‍ നിലാവലാ
കിങ്ങിണിക്കുന്നിന്നു മേലേ വരൂ
കണ്മണിക്കുഞ്ഞൊന്നൊരുമ്മതരൂ

മഞ്ജുളപൌര്‍ണ്ണമിയല്ലേ നീയും തങ്കമേ
അമ്മ മാമ ഉപ്പൂപ്പാ... ലലല......

ഉപ്പൂപ്പായ്ക്കായിരം ഉമ്മ കൊടുത്തെന്റെ
ചക്കരപ്പാവമോള്‍ ഒന്നുണരു
അമ്മയിന്നെന്നെ....
അമ്മയിന്നെന്നെയുറക്കുന്നതുപോലെ
തങ്കക്കുടത്തിനെ ഞാനുറക്കാം

വാവാവോ....... മ്...

lālalālā....

eḻubālaṁ kaḍann eḻunāḽuṁ kaḍann
eḻurāvuṁ kaḍannuvā
kaṇṇusimmittuṟannu kāṭrilāḍikkuḻaññu
kuññikkuññippāṭṭubāḍivā

ambiḽimāmā māmā ī kumbiḽilĕnde?
melĕninnu melĕninnuṁ omanaykku kŏṇḍuvanna
nūṟunūṟu ten nilāvalā
kiṅṅiṇikkunninnu mele varū
kaṇmaṇikkuññŏnnŏrummadarū

mañjuḽabaൌrṇṇamiyalle nīyuṁ taṅgame
amma māma uppūppā... lalala......

uppūppāykkāyiraṁ umma kŏḍuttĕnṟĕ
sakkarappāvamoḽ ŏnnuṇaru
ammayinnĕnnĕ....
ammayinnĕnnĕyuṟakkunnadubolĕ
taṅgakkuḍattinĕ ñānuṟakkāṁ

vāvāvo....... m...