Ellaarum pogunnu

എല്ലാരും പോകുന്നു
Work
Year
Language

എല്ലാരും പോകുന്നൂ - ഈ ഞാനും പോകുന്നൂ
എങ്ങോട്ടെന്നറിയില്ലല്ലോ - യാത്ര
എങ്ങോട്ടെന്നറിയില്ലല്ലോ (എല്ലാരും)

ഭാണ്ഡങ്ങളെത്രയെത്ര ഭാണ്ഡത്തില്‍ സ്വപ്നമെത്ര
വിടരുന്നതെത്രയെണ്ണം കൊഴിയുന്നതെത്രയെണ്ണം
ഒരുവര്‍ക്കുമറിയില്ലല്ലോ ഒരുവര്‍ക്കുമറിയില്ലല്ലോ (എല്ലാരും)

വില്‍ക്കുവാനൊന്നുമില്ലാ വാങ്ങുവാനൊന്നുമില്ലാ
വെറും കയ്യുമായ് വന്നു ജീവിതചന്തയില്‍ ഞാന്‍
വെറുമൊരു സഞ്ചാരിയായ് വെറുമൊരു സഞ്ചാരിയായ്
ഓ.. ഓ.. (എല്ലാരും)

കൈനീട്ടി നിന്നതല്ലാ കവര്‍ന്നുകൊണ്ടോടിയില്ലാ
ഉത്സവപ്പറമ്പുകണ്ടു മത്സരിച്ചാടിയില്ലാ
തിരക്കില്‍ ഞാന്‍ തനിച്ചാണല്ലോ
തിരക്കില്‍ ഞാന്‍ തനിച്ചാണല്ലോ (എല്ലാരും)

ĕllāruṁ pogunnū - ī ñānuṁ pogunnū
ĕṅṅoṭṭĕnnaṟiyillallo - yātra
ĕṅṅoṭṭĕnnaṟiyillallo (ĕllāruṁ)

bhāṇḍaṅṅaḽĕtrayĕtra bhāṇḍattil svapnamĕtra
viḍarunnadĕtrayĕṇṇaṁ kŏḻiyunnadĕtrayĕṇṇaṁ
ŏruvarkkumaṟiyillallo ŏruvarkkumaṟiyillallo (ĕllāruṁ)

vilkkuvānŏnnumillā vāṅṅuvānŏnnumillā
vĕṟuṁ kayyumāy vannu jīvidasandayil ñān
vĕṟumŏru sañjāriyāy vĕṟumŏru sañjāriyāy
o.. o.. (ĕllāruṁ)

kainīṭṭi ninnadallā kavarnnugŏṇḍoḍiyillā
utsavappaṟambugaṇḍu matsariccāḍiyillā
tirakkil ñān daniccāṇallo
tirakkil ñān daniccāṇallo (ĕllāruṁ)