Ellaam vyarttham

എല്ലാം വ്യര്‍ത്ഥം
Work
Year
Language

എല്ലാം വ്യര്‍ത്ഥം
ആ കളിയും ചിരിയും മലര്‍കിനാവും
വ്യാമോഹം.. വ്യര്‍ത്ഥം
മഴവില്ലിന്‍ പൂപ്പന്തല്‍ ഇത്രവേഗം
മഴയേറ്റു വീഴുമെന്നാരറിഞ്ഞു!
ആരറിഞ്ഞു!(മഴ..)

കണ്ണീരിന്‍ കടവിലെ കളിക്കൊട്ടകള്‍
വീണടിയുന്നു - തകരുന്നു
പാഴ്‌വിധിയാകും പ്രളയത്തില്‍ മറഞ്ഞിടുന്നു-സര്‍വ്വം (മഴവില്ലിന്‍ ..)

സ്വപ്നത്തിന്‍ കുഴിമാടം മൂടുമ്പോള്‍
പുഷ്പങ്ങള്‍ തൂകട്ടെ കണ്ണീരാല്‍ ‍
മാനസം കണി കണ്ട മധുമാസ കുഞ്ജങ്ങള്‍
ജീവിതമരുഭൂവിന്‍ മരീചികകള്‍ (മഴവില്ലിന്‍ ‍..)

ĕllāṁ vyartthaṁ
ā kaḽiyuṁ siriyuṁ malargināvuṁ
vyāmohaṁ.. vyartthaṁ
maḻavillin pūppandal itravegaṁ
maḻayeṭru vīḻumĕnnāraṟiññu!
āraṟiññu!(maḻa..)

kaṇṇīrin kaḍavilĕ kaḽikkŏṭṭagaḽ
vīṇaḍiyunnu - tagarunnu
pāḻ‌vidhiyāguṁ praḽayattil maṟaññiḍunnu-sarvvaṁ (maḻavillin ..)

svapnattin kuḻimāḍaṁ mūḍumboḽ
puṣpaṅṅaḽ tūgaṭṭĕ kaṇṇīrāl
mānasaṁ kaṇi kaṇḍa madhumāsa kuñjaṅṅaḽ
jīvidamarubhūvin marīsigagaḽ (maḻavillin ..)