Ellaam soonyam brahmam

എല്ലാം ശൂന്യം ബ്രഹ്മം
Work
Year
Language

എല്ലാം ശൂന്യം ബ്രഹ്മം കണ്ടീഷൻ
ദൈവത്തിനു പ്രായമായീ
ദുനിയാവിനു പ്രായമായീ
വഞ്ചനക്കു നമ്മുടെ നാട്ടിൽ
വയസ്സ് പതിനാറ് എന്നും
വയസ്സ് പതിനാറ്
മൂത്തോർ വാക്കും മുതുനെല്ലിക്കയും
ആദ്യം കയ്ക്കും ആദ്യം കയ്ക്കും
ചക്കര വാക്കും ചെകുത്താൻ വേദവും
ആദ്യം മധുരിക്കും ആദ്യം മധുരിക്കും
കരളെടുത്ത് കാണിച്ചാലും
കദളി വാഴനാര്
കരഞ്ഞു കാലു പിടിച്ചാലും
കള്ളപ്പേര് മനുഷ്യനു കള്ളപ്പേര്
കളസമിട്ട് കറങ്ങി നടക്കണ പെണ്ണേ
കമ്പനി പൂട്ടാറായില്ലേ
കണ്ടതെല്ലാം മായ
കാണാത്തൊരാളുടെ ലീല
ലീല ലീലാ ലീലാ

ĕllāṁ śūnyaṁ brahmaṁ kaṇḍīṣan
daivattinu prāyamāyī
duniyāvinu prāyamāyī
vañjanakku nammuḍĕ nāṭṭil
vayass padināṟ ĕnnuṁ
vayass padināṟ
mūttor vākkuṁ mudunĕllikkayuṁ
ādyaṁ kaykkuṁ ādyaṁ kaykkuṁ
sakkara vākkuṁ sĕguttān vedavuṁ
ādyaṁ madhurikkuṁ ādyaṁ madhurikkuṁ
karaḽĕḍutt kāṇiccāluṁ
kadaḽi vāḻanār
karaññu kālu piḍiccāluṁ
kaḽḽapper manuṣyanu kaḽḽapper
kaḽasamiṭṭ kaṟaṅṅi naḍakkaṇa pĕṇṇe
kambani pūṭṭāṟāyille
kaṇḍadĕllāṁ māya
kāṇāttŏrāḽuḍĕ līla
līla līlā līlā