എല്ലാം ശിവമയം ശിവശക്തിമയം
കല്ലും കളഭവും കാഞ്ചനവും....
എല്ലാം ശിവമയം ശിവശക്തിമയം
അല്ലും പകലും അനന്തതയും...
എല്ലാം ശിവമയം....
(എല്ലാം ശിവമയം..)
ഓരോ പൂവും വിരിയുമ്പോളതില്‍
ഓംകാരപ്പൊരുള്‍ ഉണരുന്നൂ
ഓരോ കിളിയും പാടുമ്പോള്‍ ശിവ
പൂജാമണികള്‍ കിലുങ്ങുന്നു
(എല്ലാം ശിവമയം..)
ഭക്തിയോടെന്നും പകലുകള്‍ ദേവന്
ഭസ്മത്തളിക ഒരുക്കുന്നൂ
രാവുകള്‍ ദേവപദങ്ങളില്‍ നീല-
ക്കൂവളമലരായ് വിരിയുന്നൂ
(എല്ലാം ശിവമയം..)
ആഴിയുമാകാശങ്ങളുമെല്ലാം
ആരുടെ നീലിമയണിയുന്നൂ?
ആരുടെ നിനവാല്‍ നീയെന്‍ മയിലേ
നീലപ്പീലികളണിയുന്നൂ?
(എല്ലാം ശിവമയം..)