എല്ലാം ഒരേ മനസ്സായ് വെല്ലാം ഒരേ സ്വരത്തിൽ
ചൊല്ലാം ജയം നമുക്കല്ലോ
എന്നാളും പിണങ്ങാതെ മൂന്നാളും ഇണങ്ങീടാം
ഒന്നാകാം ഉയരാം
(എല്ലാം..)
ഡേവിഡ് ഡേവിഡ് ഡേവിഡ്
ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്
(എല്ലാം..
ഭാരമോ അധികമായിടാം
ദൂരമോ വളരെയേറിടാം (2)
തോളിലേന്തണം പാത താണ്ടണം
ജീവിതം സ്വയം ചൂതുമാകണം പോകാം
ഒരു ചുവടിറരുതൊരുമയോടുണരുക നാം
ഡേവിഡ് ഡേവിഡ് ഡേവിഡ്
ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്
നേരിടാം ഞൊടിയിലതിശയം
നേരിടാം വിഭവമനുഭവം
ആസ്വദിച്ചിടാം പങ്കു വെച്ചിടാം
ജീവിതം വെറും വ്യാജവാണിഭം പോകാം
ഒരു ചുവടിറരുതൊരുമയോടുയരുക നാം
ഡേവിഡ് ഡേവിഡ് ഡേവിഡ്
ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്
(എല്ലാം..)