എല്ലാ ദുഖവും എനിക്കു തരൂ
എന്റെ പ്രിയസഖീ പോയ്‌വരൂ
മനസ്സില്‍ പടരും ചിതയില്‍ എന്നുടെ
മണിക്കിനാവുകള്‍ എരിയുമ്പോള്‍
(എല്ലാ ദു:ഖവും...)
കഴിഞ്ഞ കഥകള്‍ മറക്കുക നീയീ
കണ്ണീര്‍ മുത്തിനു വിടപറയു
മധുവിധുരാവുകള്‍ മാദകരാവുകള്‍
മദനോത്സവമായ് ആഘോഷിക്കൂ
(എല്ല ദു:ഖവും...)
സുമംഗലീ നീ പോയ്‌വരു ജീവിത
സുഖങ്ങള്‍ നിന്നെ തഴുകട്ടേ
ഇവിടെഞാനും എന്നോര്‍മകളും
ഇരുളിന്നിരുളില്‍ അലയുകയായ്
(എല്ലാ ദു:ഖവും...)