ഏഴിമലക്കാടുകളില്‍ പുന്നപൂത്തമാസം
ഏലമണിതേടി ദൂരെ എന്‍ കുറവന്‍ പോയി
(ഏഴിമല)
കാട്ടുവള്ളിപ്പൂങ്കുടിലില്‍ കാത്തിരിക്കാന്‍ ചൊല്ലി
കാര്‍ത്തികമാസം പിറന്നാല്‍ കാണാമെന്നും ചൊല്ലി
കുറവനൂതുന്ന കുഴലു കേള്‍ക്കാതെയുറക്കമില്ലെനിക്കെന്നും
ഇരുളുവന്നപ്പോളിണപിരിഞ്ഞൊരു കുരുവിയാണു ഞാനിന്നും
പുരളിമാമലച്ചെരുവിലെന്നുടെ കുറവനുണ്ടെന്നു കേട്ടു
തിരഞ്ഞു തേടി ഞാനലഞ്ഞു മാസങ്ങളൊരുപിടി കഴിച്ചല്ലോ
(ഏഴിമല)