Elarapponnaana

ഏഴരപ്പൊന്നാന
Year
Language

ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ
തൊഴുന്നേന്‍ തൊഴുന്നേന്‍ തൊഴുന്നേന്‍ ഞാന്‍
തിരുനാഗത്തളയിട്ട തൃപ്പാദം
നമ:ശ്ശിവായ.. നമ:ശ്ശിവായ.. നമ:ശ്ശിവായ

കളഭമുഴുക്കാപ്പു ചാര്‍ത്തിയ തിരുമേനി
കണികാണാന്‍ വരും നേരം കാലത്ത്
കണികാണാന്‍ വരും നേരം
തരുമോ തൊഴുകൈക്കുമ്പിളിലെനിക്കു നിന്‍
തിരുമുടിപ്പുഴയിലെ തീര്‍ത്ഥജലം
നമ:ശ്ശിവായ.. നമ:ശ്ശിവായ.. നമ:ശ്ശിവായ

ഹിമഗിരികന്യക കൂവളമലര്‍മാല
അണിയിക്കുമാതിരരാവില്‍ തിരുമാറില്‍
അണിയിക്കുമാതിരരാവില്‍
തരുമോ തിലകം ചാര്‍ത്താനെനിക്കു നിന്‍
തിരുവെള്ളിപ്പിറയുടെ തേന്‍ കിരണം
നമ:ശ്ശിവായ.. നമ:ശ്ശിവായ.. നമ:ശ്ശിവായ

eḻarappŏnnānappuṟattĕḻunnaḽḽuṁ eṭrumānūrappā
tŏḻunnen dŏḻunnen dŏḻunnen ñān
tirunāgattaḽayiṭṭa tṛppādaṁ
nama:śśivāya.. nama:śśivāya.. nama:śśivāya

kaḽabhamuḻukkāppu sārttiya tirumeni
kaṇigāṇān varuṁ neraṁ kālatt
kaṇigāṇān varuṁ neraṁ
tarumo tŏḻugaikkumbiḽilĕnikku nin
tirumuḍippuḻayilĕ tīrtthajalaṁ
nama:śśivāya.. nama:śśivāya.. nama:śśivāya

himagiriganyaga kūvaḽamalarmāla
aṇiyikkumādirarāvil tirumāṟil
aṇiyikkumādirarāvil
tarumo tilagaṁ sārttānĕnikku nin
tiruvĕḽḽippiṟayuḍĕ ten kiraṇaṁ
nama:śśivāya.. nama:śśivāya.. nama:śśivāya