ഏഴാംകടലിന്നക്കരെയക്കരെ
ഏഴുനിറമുള്ള കിളിയുണ്ട്
(ഏഴാംകടലിന്നക്കരെ.....)
കിളിയെ കാണാനെന്തുവഴി ? - 2
കിളിയെ കിട്ടാനെന്തുവഴി ? - 2
കടലുകളേഴു കടക്കേണം
കടലു കടക്കാൻ തുണവേണം
(ഏഴാംകടലിന്നക്കരെ.....)
ഒന്നാം കടൽതീരം തൊട്ടൊരു-
നൂറായിരം നൂൽപ്പാലങ്ങൾ
ഗ പ ധ പ സാരീഗമപ
കമ്മോൺ സാരീഗമപ
സാരീഗമപ
ഒന്നാം കടൽതീരം തൊട്ടൊരു-
നൂറായിരം നൂൽപ്പാലങ്ങൾ
കടലിൽ കരിവിഷ സർപ്പങ്ങൾ
തീ തുപ്പുന്ന ചെകുത്താൻപോൽ
ചിറകു വിരിച്ചു പറന്നു വരും
കൂറ്റനായൊരു വേതാളം
(ഏഴാംകടലിന്നക്കരെ....)
മൂന്നാം കടൽതീരത്തുണ്ടൊരു
മുക്കണ്ണൻ രാക്ഷസരാജൻ
വീ... കാൻ... കിൽ.. ഹിം...
വീ കാൻ കിൽ ഹിം
മൂന്നാം കടൽതീരത്തുണ്ടൊരു
മുക്കണ്ണൻ രാക്ഷസരാജൻ
രാക്ഷസരാജനു പടയണിയിൽ
ആളെ തിന്നണ തേളുണ്ട്
തേളിനു കൂട്ടിനു പാമ്പുണ്ട്
ആനപോലൊരു പുലിയുണ്ട്
(ഏഴാംകടലിന്നക്കരെ....)