ഏഴാം മാളിക മേലേ ഏതോ കാമിനി പോലേ
മാറില്‍ മോഹാവേശം താളം തുള്ളും നാരീ ശില്‍പ്പമേ
സോമപാനം കൊണ്ടാടും സായം കാലം പോലെന്നും(2)
നിറയും മായാ ലീലാജാലം മനസ്സിന്നണിയറയില്‍
പൊഴിയും വീണാഗാനാലാപം കരളിന്നുള്ളറയില്‍
രാജഹംസം പീലി നീര്‍ത്തും കേളിയാടും സാമോദം
രാസലീലാ രംഗപൂജാ നൃത്തമാടും സാനന്ദം
ഏഴാം മാളിക മേലേ.......
സാമഗാനം കേട്ടൂ ഞാന്‍ പൂജാ പുഷ്പം കണ്ടൂ ഞാന്‍(2)
അഴകിന്‍ ദേവീ ബിംബം നീയും നൃത്തം കണ്ടുഞാന്‍
മനസ്സില്‍ മാരാവേശം പെയ്യും ഗീതം കേട്ടു ഞാന്‍
നൂറു പൂക്കള്‍ചൂടി നില്‍ക്കും സോമവല്ലി നീയാരോ?
പ്രേമഗാനം വീണമീട്ടും ജീവരാഗം നീയല്ലോ
ഏഴാം മാളിക മേലേ........
ലാലാലാലാലാ.........