Egaandayude abaaradeeram

ഏകാന്തയുടെ അപാരതീരം
Year
Language

ഏകാന്തതയുടെ അപാരതീരം

പിന്നില്‍ താണ്ടിയ വഴിയതിദൂരം
മുന്നില്‍ അജ്ഞാത മരണകുടീരം
ഇന്നു നീ വന്നെത്തിയൊരിടമോ
ഏകാന്തതയുടെ അപാരതീരം

പലതും തേടി പലതും നേടി
നിഴലുകള്‍ മൂടിയ വഴികളിലോടി
ഒടുവില്‍ നീ വന്നെത്തിയൊരിടമോ
ഏകാന്തതയുടെ അപാരതീരം

ആദിമഭീകര വനവീഥികളില്‍
നിലാവില്‍ മയങ്ങിയ മരുഭൂമികളില്‍
നൂറ്റാണ്ടുകളുടെ ഗോപുരമണികള്‍
വീണുതകര്‍ന്നൊരു തെരുവീഥികളില്‍..
തെരുവീഥികളില്‍ ?...

അറിവിന്‍ മുറിവുകള്‍ കരളിലേന്തി
അനുഭൂതികള്‍തന്‍ ചിറകില്‍ നീന്തി
മോഹാന്ധത തീര്‍ന്നെത്തിയൊരിടമോ
ഏകാന്തതയുടെ അപാരതീരം

egāndadayuḍĕ abāradīraṁ

pinnil tāṇḍiya vaḻiyadidūraṁ
munnil ajñāda maraṇaguḍīraṁ
innu nī vannĕttiyŏriḍamo
egāndadayuḍĕ abāradīraṁ

paladuṁ teḍi paladuṁ neḍi
niḻalugaḽ mūḍiya vaḻigaḽiloḍi
ŏḍuvil nī vannĕttiyŏriḍamo
egāndadayuḍĕ abāradīraṁ

ādimabhīgara vanavīthigaḽil
nilāvil mayaṅṅiya marubhūmigaḽil
nūṭrāṇḍugaḽuḍĕ goburamaṇigaḽ
vīṇudagarnnŏru tĕruvīthigaḽil..
tĕruvīthigaḽil ?...

aṟivin muṟivugaḽ karaḽilendi
anubhūdigaḽtan siṟagil nīndi
mohāndhada tīrnnĕttiyŏriḍamo
egāndadayuḍĕ abāradīraṁ