ഏകാന്തതേ നീയും അനുരഗിയാണോ
ദാവാഗ്നിയാണോ ചൊരിയും തുഷാരം
വിചിത്രം മോഹമേ
വിശാലം നിന്‍ വീഥി
പൂങ്കാറ്റെ കവിത ഇത് കേള്‍ക്കാമോ
പോയി നീയാ ചെവിയിലിത് മൂളാമോ
രാഗാര്‍ദ്ര ഗാനങ്ങള്‍ പെയ്യാന്‍ വരാമോ
സ്വര്‍ഗീയ സ്വപ്‌നങ്ങള്‍ നെയ്യാന്‍ വരാമോ
ഇന്നെന്റെ മൌനം മൊഴി മലരായി വാചാലം
(ഏകാന്തതേ)
കാന്താരം അഴകിന്‍ ഒരു കേതാരം
വാഴ് വെന്നും ഇവിടെ ഒരു കല്‍ഹാരം
ഋതുഭേദം ഇല്ലാതെ എന്നും വസന്തം
ദിനരാത്രമില്ലാതെ ശാന്തം ഹൃദന്തം
ഇന്നെന്റെ ഗാനം ലയനദി ഇത് നീരാടി
(ഏകാന്തതേ )