ഏകാന്തതയുടെ കടവില്‍ രാവിന്‍ നീല പടവില്‍
പ്രേമവതീ ഞാന്‍ നിന്നെ കാത്തു (2)
രാഗ തടാകക്കരയില്‍ ഈ രാഗ തടാകക്കരയില്‍
(ഏകാന്തതയുടെ)
നിത്യ വിമൂക വിശാല വിഹായസ്സില്‍ ഭദ്ര വിളക്കു തെളിഞ്ഞു
മാധവ മാസ സുഗന്ധവുമായി സംഗമയാമമണഞ്ഞു
ചിന്തകള്‍ നിന്നെ തേടിയലഞ്ഞു
(ഏകാന്തതയുടെ)
എത്ര വികാര വികസ്വര മലരുകള്‍ എത്ര കൊരുത്തു നിനക്കായ് (2)
ചിത്രസ്വരൂപിണി താവക മോഹന നിദ്രാവാതില്‍ തുറക്കൂ
ഇനിയെന്‍ മുദ്രാമോതിരമണിയൂ
(ഏകാന്തതയുടെ)