Egaanda teerannale

ഏകാന്ത തീരങ്ങളേ
Work
Year
Language

ഏകാന്തതീരങ്ങളെ തഴുകും
കൌമാരലാവണ്യമേ...
ഞാൻ‌ കാണും സ്വപ്നങ്ങളെ പൊതിയും
ശാലീനസൌഗന്ധികേ....
നിന്റെ ഭാവങ്ങളില്‍ നിന്നുമെന്റെയുള്ളില്‍
പൂത്തുനില്‍ക്കും മോഹം പോലെ
തേനൂറും പൂക്കള്‍ താലങ്ങളേന്തും
ആരാമവീഥിയിലെന്‍ നിഴലായ്
നീ വരൂ രാഗവതീ...ഇതിലേ..
നീ വരൂ രൂപവതീ...
(ഏകാന്തതീരങ്ങളെ.....)

ആശതന്‍ ഹിമമാരിയില്‍
നനയുമെന്‍ സുഖചിന്തയില്‍
പൂവിടാന്‍ വരും ശശികലേ...
കരളിൽ നിന്‍ കുളിരലയായ്....
ഒരു ഹംസമായ് ഞാന്‍ നീന്തി വരുന്നു
നീലവിശാലതയില്‍...
അണയൂ എന്നില്‍ നീ നിര്‍വൃതിയായ്‌
നിറയൂ എന്നുമെന്‍ ചേതനയില്‍....
(ഏകാന്തതീരങ്ങളെ.....)

ആയിരം മഴവില്ലുകള്‍
വിരിയുമീ ഋതുഭംഗിയില്‍
നീയൊരു മധുകലികയായ്
ഹൃദയമാം മലര്‍വനിയില്‍
ജന്മങ്ങള്‍ തോറും നീ വന്നു മീട്ടും
മാദക രാഗങ്ങളില്‍
ഉതിരും ആദിമ പ്രേമസ്വരം
പകരൂ...എന്നില്‍ നിന്‍ ജീവകണം....
(ഏകാന്തതീരങ്ങളെ.....)

egāndadīraṅṅaḽĕ taḻuguṁ
kaൌmāralāvaṇyame...
ñān‌ kāṇuṁ svapnaṅṅaḽĕ pŏdiyuṁ
śālīnasaൌgandhige....
ninṟĕ bhāvaṅṅaḽil ninnumĕnṟĕyuḽḽil
pūttunilkkuṁ mohaṁ polĕ
tenūṟuṁ pūkkaḽ tālaṅṅaḽenduṁ
ārāmavīthiyilĕn niḻalāy
nī varū rāgavadī...idile..
nī varū rūbavadī...
(egāndadīraṅṅaḽĕ.....)

āśadan himamāriyil
nanayumĕn sukhasindayil
pūviḍān varuṁ śaśigale...
karaḽil nin kuḽiralayāy....
ŏru haṁsamāy ñān nīndi varunnu
nīlaviśāladayil...
aṇayū ĕnnil nī nirvṛtiyāy‌
niṟayū ĕnnumĕn sedanayil....
(egāndadīraṅṅaḽĕ.....)

āyiraṁ maḻavillugaḽ
viriyumī ṛtubhaṁgiyil
nīyŏru madhugaligayāy
hṛdayamāṁ malarvaniyil
janmaṅṅaḽ toṟuṁ nī vannu mīṭṭuṁ
mādaga rāgaṅṅaḽil
udiruṁ ādima premasvaraṁ
pagarū...ĕnnil nin jīvagaṇaṁ....
(egāndadīraṅṅaḽĕ.....)