Egaanda raavin pinvaadil

ഏകാന്ത രാവിന്‍ പിന്‍വാതില്‍
Year
Language

ഏകാന്തരാവിന്‍ പിന്‍‌വാതില്‍ ചാരി
വെണ്‍ ചന്ദ്രലേഖ കണ്മുന്നില്‍ നിന്നു
രാമഴയില്‍ നനഞ്ഞു രജനീ

നീലനിലാവിന്റെ മഞ്ഞുടയാടയെന്‍
ജാലകവാതിലില്‍ മെല്ലെയുലഞ്ഞു
മാനസവീണാ തന്ത്രികള്‍ പാടി
സംഗമഗീതങ്ങള്‍
പകരൂ പകരൂ സോമരസം

ഇത്രനാളെന്നിലെ ലോലവികാരങ്ങള്‍
ചെമ്പനീര്‍മൊട്ടിലെ വസന്തം പോലെ
ഇന്നുഞാന്‍ കാണും കിനാവുകളോ
പ്രമദവനം പോലെ
അധരം മധുരം സമ്മോഹനം

egāndarāvin pin‌vādil sāri
vĕṇ sandralekha kaṇmunnil ninnu
rāmaḻayil nanaññu rajanī

nīlanilāvinṟĕ maññuḍayāḍayĕn
jālagavādilil mĕllĕyulaññu
mānasavīṇā tandrigaḽ pāḍi
saṁgamagīdaṅṅaḽ
pagarū pagarū somarasaṁ

itranāḽĕnnilĕ lolavigāraṅṅaḽ
sĕmbanīrmŏṭṭilĕ vasandaṁ polĕ
innuñān kāṇuṁ kināvugaḽo
pramadavanaṁ polĕ
adharaṁ madhuraṁ sammohanaṁ