Egaadasi dinamunarnnu

എകാദശി ദിനമുണർന്നു
Year
Language

ഏകാദശിദിനമുണര്‍ന്നു...
ദ്വാദശി ചേര്‍ന്നു വിടര്‍ന്നു...
കൃഷ്ണതുളസിപ്പൂക്കളുമായ് ഞാന്‍
വിഷ്ണുപൂജയ്ക്കു വന്നു...
ഞാന്‍ വിഷ്ണുപൂജയ്ക്കു വന്നു...
(ഏകാദശി...)

കൈത്തളിര്‍ നിറയെ കര്‍പ്പൂരം നേദിച്ചു
നെയ്‌ത്തിരി കൊളുത്തുമ്പോള്‍ - ഞാന്‍
നെയ്‌ത്തിരി കൊളുത്തുമ്പോള്‍ - ശ്രീപതേ
പാല്‍ക്കടല്‍ത്തിരയില്‍ പുളകങ്ങളുണര്‍ത്തും
പാഞ്ചജന്യം മുഴങ്ങുമോ - മനസ്സില്‍
പത്മദളം തെളിയുമോ?
തെളിയുമോ? തെളിയുമോ?
(ഏകാദശി...)

ശംഖുചക്രങ്ങളെ ധ്യാനിച്ചു തൃപ്പാദം
ചന്ദനം പൂശുമ്പോള്‍ - ഞാന്‍
ചന്ദനം പൂശുമ്പോള്‍ - ശ്രീഹരേ
ഓര്‍മ്മകള്‍ പുണരും തിരുക്കരമെനിക്കു
ഭാവുകങ്ങളരുളുമോ - മനസ്സില്‍
ഭഗവാനെഴുന്നള്ളുമോ?
എഴുന്നള്ളുമോ? എഴുന്നള്ളുമോ?
(ഏകാദശി...)

egādaśidinamuṇarnnu...
dvādaśi sernnu viḍarnnu...
kṛṣṇaduḽasippūkkaḽumāy ñān
viṣṇubūjaykku vannu...
ñān viṣṇubūjaykku vannu...
(egādaśi...)

kaittaḽir niṟayĕ karppūraṁ nediccu
nĕy‌ttiri kŏḽuttumboḽ - ñān
nĕy‌ttiri kŏḽuttumboḽ - śrībade
pālkkaḍalttirayil puḽagaṅṅaḽuṇarttuṁ
pāñjajanyaṁ muḻaṅṅumo - manassil
patmadaḽaṁ tĕḽiyumo?
tĕḽiyumo? tĕḽiyumo?
(egādaśi...)

śaṁkhusakraṅṅaḽĕ dhyāniccu tṛppādaṁ
sandanaṁ pūśumboḽ - ñān
sandanaṁ pūśumboḽ - śrīhare
ormmagaḽ puṇaruṁ tirukkaramĕnikku
bhāvugaṅṅaḽaruḽumo - manassil
bhagavānĕḻunnaḽḽumo?
ĕḻunnaḽḽumo? ĕḻunnaḽḽumo?
(egādaśi...)