മുറുക്കിച്ചുവന്നതോ മാരന്
മുത്തിച്ചുവപ്പിച്ചതോ
മുറ്റത്തെപ്പൂവേ മുക്കൂത്തിപ്പൂവേ
മുത്തണി പൊന്മണി ചുണ്ട് നിന്റെ
മൂവന്തി ചോപ്പുള്ള ചുണ്ട്
മുറുക്കിച്ചുവന്നതോ മാരന്
മുത്തിച്ചുവപ്പിച്ചതോ
പൊട്ടി വിടര്‍ന്നത് പൂമുല്ലയാണോ
മൊട്ടിട്ട മോഹമാണോ (൨)
കാറ്റു കവര്‍ന്നത് കസ്തൂരിയാണോ
കരളിലെ സ്നേഹമാണോ
കൈനാറി ആണോ കൈതപ്പൂ ആണോ
കള്ളിപ്പെണ്ണേ നിന് കിനാവാണോ (൨)
മുറുക്കിച്ചുവന്നതോ ….........
കെട്ടിപ്പിടിച്ചത് പൂങ്കൊമ്പിലാണോ
പട്ടിളം മെയ്യിലാണോ (൨)
തട്ടി എടുത്തത് താരമ്പന്‍ നിന്നുടെ
തങ്കപ്പതക്കമാണോ
കരിവള ആണോ കാല്‍ത്തള ആണോ
കന്നിപ്പെണ്ണേ നിന് മനസ്സാണോ (൨)
മുറുക്കിച്ചുവന്നതോ …..........