Eesvarasindayidonne

ഈശ്വരചിന്തയിതൊന്നേ
Year
Language

ഈശ്വര ചിന്തയിതൊന്നേ മനുജനു
ശാശ്വതമീ ഉലകില്‍ (ഈശ്വര )
ഇഹപര സുകൃതം ഏകിടും ആര്‍ക്കും
ഇത് സംസാര വിമോചന മാര്‍ഗ്ഗം
(ഈശ്വര )

കണ്ണില്‍ കാണ്മതു കളിയായ്‌ മറയും
കാണാത്തത് നാം എങ്ങനെ അറിയും (കണ്ണില്‍ )
ഒന്ന് നിനയ്ക്കും മറ്റൊന്നാകും
മന്നിതു മായാ നാടകരംഗം
(ഈശ്വര )

പത്തു ലഭിച്ചാല്‍ നൂറിനു ദാഹം
നൂറിനെ ആയിരം ആക്കാന്‍ മോഹം
ആയിരമോ പതിനായിരം ആകണം
ആശയ്ക്കുലകിതില്‍ അളവുണ്ടാമോ
(ഈശ്വര )

കിട്ടും വകയില്‍ തൃപ്തിയെഴാതെ
കിട്ടാത്തതിനായ് കൈ നീട്ടാതെ
കര്‍മ്മം ചെയ്യുക നമ്മുടെ ലക്‌ഷ്യം
കര്‍മ്മഫലം തരും ഈശ്വരനല്ലോ
(ഈശ്വര)

īśvara sindayidŏnne manujanu
śāśvadamī ulagil (īśvara )
ihabara sukṛtaṁ egiḍuṁ ārkkuṁ
it saṁsāra vimosana mārggaṁ
(īśvara )

kaṇṇil kāṇmadu kaḽiyāy‌ maṟayuṁ
kāṇāttat nāṁ ĕṅṅanĕ aṟiyuṁ (kaṇṇil )
ŏnn ninaykkuṁ maṭrŏnnāguṁ
mannidu māyā nāḍagaraṁgaṁ
(īśvara )

pattu labhiccāl nūṟinu dāhaṁ
nūṟinĕ āyiraṁ ākkān mohaṁ
āyiramo padināyiraṁ āgaṇaṁ
āśaykkulagidil aḽavuṇḍāmo
(īśvara )

kiṭṭuṁ vagayil tṛptiyĕḻādĕ
kiṭṭāttadināy kai nīṭṭādĕ
karmmaṁ sĕyyuga nammuḍĕ lak‌ṣyaṁ
karmmaphalaṁ taruṁ īśvaranallo
(īśvara)