Eesvaranmaarkkellaam

ഈശ്വരന്മാർക്കെല്ലാം
Year
Language

ഈശ്വരന്മാര്‍ക്കെല്ലാം പ്രേമിക്കാം
ഇഷ്ടേശ്വരികളെ സ്വീകരിക്കാം
മോഹിനിരൂപമാര്‍ന്ന കൃഷ്ണനെപ്പോലും
ശ്രീപരമേശ്വരനു പ്രാപിക്കാം

അവരുടെ അവതാരകഥകള്‍ പാടി
ഇരവിലും പകലിലും പ്രാര്‍ഥിക്കാം
പാവങ്ങള്‍ നമ്മളൊന്നു പ്രേമിക്കാനാശിച്ചാല്‍
പഴമക്കാര്‍ക്കെല്ലാം പ്രതിഷേധം

ഈവികാരത്തിനെതിരെ സ്വന്തം
ജീവിതത്താല്‍ പൊരുതേണം
ഒരുകാമിനിയെ ഇനി ദര്‍ശിക്കേണം
കവിതാത്മകമാം ദര്‍ശനത്തില്‍
കരളുകള്‍ പരസ്പരം കൈമാറണം അത്
പ്രണയവിവാഹത്തില്‍ ഇതള്‍ ചൂടണം

īśvaranmārkkĕllāṁ premikkāṁ
iṣṭeśvarigaḽĕ svīgarikkāṁ
mohinirūbamārnna kṛṣṇanĕppoluṁ
śrībarameśvaranu prābikkāṁ

avaruḍĕ avadāragathagaḽ pāḍi
iraviluṁ pagaliluṁ prārdhikkāṁ
pāvaṅṅaḽ nammaḽŏnnu premikkānāśiccāl
paḻamakkārkkĕllāṁ pradiṣedhaṁ

īvigārattinĕdirĕ svandaṁ
jīvidattāl pŏrudeṇaṁ
ŏrugāminiyĕ ini darśikkeṇaṁ
kavidātmagamāṁ darśanattil
karaḽugaḽ parasparaṁ kaimāṟaṇaṁ at
praṇayavivāhattil idaḽ sūḍaṇaṁ