ഈശ്വരൻ മനുഷ്യനായ് അവതരിച്ചു
ഈശ്വരൻ മനുഷ്യനായ് അവതരിച്ചു
ഈ മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചു
ഇരവും പകലും കരയും കടലും
ഇട ചേർന്ന ജീവിത കളിയരങ്ങിൽ
കർമ്മഫലങ്ങൾ പിൻതുടരുന്നു
കയ്പ്പും മധുരവും പകരുന്നു
അവതാര നാടകം അവിരാമം തുടരുന്നു
അരങ്ങുകൾ മാത്രം മാറുന്നു
(ഈശ്വരൻ മനുഷ്യനായ്)
കാണികൾ നമ്മൾ എന്തറിയുന്നു
കണ്ണീർ മിഴികളെ മറയ്ക്കുന്നു
അലകടൽ നടുവിലും അഖില മനസ്സിലും
അണുവിലും പള്ളിയുറങ്ങുന്നു
(ഈശ്വരൻ മനുഷ്യനായ്)
īśvaran manuṣyanāy avadariccu
ī maṇṇin duḥkhaṅṅaḽ svayaṁ variccu
iravuṁ pagaluṁ karayuṁ kaḍaluṁ
iḍa sernna jīvida kaḽiyaraṅṅil
karmmaphalaṅṅaḽ pinduḍarunnu
kayppuṁ madhuravuṁ pagarunnu
avadāra nāḍagaṁ avirāmaṁ tuḍarunnu
araṅṅugaḽ mātraṁ māṟunnu
(īśvaran manuṣyanāy)
kāṇigaḽ nammaḽ ĕndaṟiyunnu
kaṇṇīr miḻigaḽĕ maṟaykkunnu
alagaḍal naḍuviluṁ akhila manassiluṁ
aṇuviluṁ paḽḽiyuṟaṅṅunnu
(īśvaran manuṣyanāy)