ഈറൻ നിലാവായ് ഇതൾ മൂടിയോ...
വേനൽ വിങ്ങുമെന്റെ മനസ്സിൽ...പ്രണയമുകിലേ...
സ്നേഹാർദ്രമാകും പ്രഭ തൂകിയോ...
പെയ്തിറങ്ങുമെന്റെ കനവിൽ...കനകമലരേ...
നിഴൽവീഴുമെൻ അഴൽയാത്രയിൽ....
ഈറൻ നിലാവായ് ഇതൾ മൂടിയോ...
വേനൽ വിങ്ങുമെന്റെ മനസ്സിൽ...പ്രണയമുകിലേ...
കണ്ണീർക്കിനാവുമേയും കൂരിരുൾ കൂരയിൽ
രാത്തിങ്കൾ ദീപമായി പൂക്കുമെൻ പുണ്യമേ
മൗനമായ് വേണുവിൽ മൂളുന്ന മോഹനരാഗമേ...
മായയായ് മൗലിയിൽ ചാർത്തുന്ന സ്വർണ്ണകിരീടമേ
തളരുമുയിരിൻ മൺതോണിയിൽ തുഴയാണു നീ....
ഈറൻ നിലാവായ് ഇതൾ മൂടിയോ...
വേനൽ വിങ്ങുമെന്റെ മനസ്സിൽ...പ്രണയമുകിലേ....
ആ...ആ...ആ...ആ...ആ...
ഏകാന്ത യാത്രപോകും എന്റെയീ പാതയിൽ
പാഥേയമോടെവന്നു സാന്ത്വനം നൽകി നീ...
കാറ്റിലും മിന്നുമെൻ കാവൽവിളക്കിൻ നാളമേ
മാറിലെ ചൂടിലും മാറ്റേറുമോമൽ തങ്കമേ
മനസ്സിൽമുറുകും മൺവീണയിൽ ശ്രുതിയാണു നീ....
(ഈറൻ നിലാവായ്...)