Eenamuranniya

ഈണമുറങ്ങിയ
Year
Language

ഈണമുറങ്ങിയ പാഴ്‌മുളംവേണുവില്‍
അറിയാതെ എന്‍ വിരല്‍ തൊടുമ്പോള്‍
മനസ്സില്‍ പാഴ്‌കനലാട്ടം....
താളം മറന്നൊരു നിഴലാട്ടം....

(ഈണമുറങ്ങിയ)

പോക്കുവെയില്‍ പാകിയൊരെന്‍‌വഴിത്താരയില്‍
ഉരുകിയണഞ്ഞൊരാ ഓര്‍മ്മച്ചെരാതുകള്‍
പാതികരിഞ്ഞൊരീ ജീവിതയാത്രയില്‍
കനലേറ്റുവാടിയ നൊമ്പരപ്പാടുകള്‍

(ഈണമുറങ്ങിയ)

പുലരികള്‍ പുലരാതെയങ്ങു മറയുമ്പോള്‍
വെറുതെയുലാവുന്ന കൂരിരുള്‍ ജീവിതം
പാവയായ് പിന്നെയും പാഴ്‌നൂലിലാടുന്ന
കളിയാട്ടമാണീ അഴല്‍ ജീവിതം

(ഈണമുറങ്ങിയ)

īṇamuṟaṅṅiya pāḻ‌muḽaṁveṇuvil
aṟiyādĕ ĕn viral tŏḍumboḽ
manassil pāḻ‌kanalāṭṭaṁ....
tāḽaṁ maṟannŏru niḻalāṭṭaṁ....

(īṇamuṟaṅṅiya)

pokkuvĕyil pāgiyŏrĕn‌vaḻittārayil
urugiyaṇaññŏrā ormmaccĕrādugaḽ
pādigariññŏrī jīvidayātrayil
kanaleṭruvāḍiya nŏmbarappāḍugaḽ

(īṇamuṟaṅṅiya)

pularigaḽ pularādĕyaṅṅu maṟayumboḽ
vĕṟudĕyulāvunna kūriruḽ jīvidaṁ
pāvayāy pinnĕyuṁ pāḻ‌nūlilāḍunna
kaḽiyāṭṭamāṇī aḻal jīvidaṁ

(īṇamuṟaṅṅiya)