Eenam paadidalarnnallo

ഈണം പാടിതളർന്നല്ലോ
Work
Year
Language

ഈണം പാടിത്തളര്‍ന്നല്ലോ ഞങ്ങളും കാറ്റും
ഈരാജ വീഥികളില്‍
ഈണം പാടിത്തളര്‍ന്നല്ലോ ഞങ്ങളും കാറ്റും
ഈരാജ വീഥികളില്‍
നഗരമാം വനത്തിലെ കൃഷ്ണമൃഗങ്ങള്‍
വിധിയെന്ന വേടന്റെ വേട്ടമൃഗങ്ങള്‍
(ഈണം പാടിത്തളര്‍ന്നല്ലോ ..)

പാടുന്നു പാടുന്നു വിശപ്പിന്റെ ഗാനം
നേടുന്നു തേടുന്നു പുതിയ പ്രഭാതം
പകലിന്റെ എരിതീയില്‍ വെന്തെരിയുന്നൂ
ഇരവിലോ തെരുവിന്റെ സുഖമറിയുന്നു
സുഖമറിയുന്നു
(ഈണം പാടിത്തളര്‍ന്നല്ലോ ..)

താളത്തില്‍ തോഴന്റെ തുടിയുണരുന്നു
സ്നേഹത്തിന്‍ രാഗത്തില്‍ അവയലിയുന്നു
പ്രിയനവന്‍ എന്മുന്നില്‍ പൂത്തുനില്‍ക്കുന്നു
മനസ്സിലെ മിഴികളില്‍ അവന്‍ നിറയുന്നു
അവന്‍ നിറയുന്നു
(ഈണം പാടിത്തളര്‍ന്നല്ലോ ..)

eenam paadithalarnnallo njangalum kaattum

īṇaṁ pāḍittaḽarnnallo ñaṅṅaḽuṁ kāṭruṁ
īrāja vīthigaḽil
īṇaṁ pāḍittaḽarnnallo ñaṅṅaḽuṁ kāṭruṁ
īrāja vīthigaḽil
nagaramāṁ vanattilĕ kṛṣṇamṛgaṅṅaḽ
vidhiyĕnna veḍanṟĕ veṭṭamṛgaṅṅaḽ
(īṇaṁ pāḍittaḽarnnallo ..)

pāḍunnu pāḍunnu viśappinṟĕ gānaṁ
neḍunnu teḍunnu pudiya prabhādaṁ
pagalinṟĕ ĕridīyil vĕndĕriyunnū
iravilo tĕruvinṟĕ sukhamaṟiyunnu
sukhamaṟiyunnu
(īṇaṁ pāḍittaḽarnnallo ..)

tāḽattil toḻanṟĕ tuḍiyuṇarunnu
snehattin rāgattil avayaliyunnu
priyanavan ĕnmunnil pūttunilkkunnu
manassilĕ miḻigaḽil avan niṟayunnu
avan niṟayunnu
(īṇaṁ pāḍittaḽarnnallo ..)

eenam paadithalarnnallo njangalum kaattum