മാനത്തിന് മണിമുറ്റത്തു് ഒരു സ്വര്ണ്ണത്തേരോട്ടം
തേരോടും നേരം താഴെ ഒരു വര്‍ണ്ണക്കൂടാരം...
മാനത്തിന് മണിമുറ്റത്തു് ഒരു സ്വര്ണ്ണത്തേരോട്ടം
തേരോടും നേരം താഴെ ഒരു വര്‍ണ്ണക്കൂടാരം...
കൂടാരം തേടിവരുന്നു പലജാതിക്കിളിജാലം
കിളിപോലെ ചാരത്തിപ്പോള് ഒരു മുത്തിന് ചാഞ്ചാട്ടം
അഹാഹഹാ അഹാ ഹഹഹാ.....
കൂടാരം തേടിവരുന്നു പലജാതിക്കിളിജാലം
കിളിപോലെ ചാരത്തിപ്പോള് ഒരു മുത്തിന് ചാഞ്ചാട്ടം
മുത്തേ നിന്നെ കൈയ്യില്ക്കോരി
മുത്തും ഡാഡി......മുത്തും മമ്മി
മാനത്തിന് മണിമുറ്റത്തു് ഒരു സ്വര്ണ്ണത്തേരോട്ടം
തേരോടും നേരം താഴെ ഒരു വര്‍ണ്ണക്കൂടാരം...
ഊഞ്ഞാലും കൊണ്ടുവരുന്നു ഒരു തെക്കന്‍ സഞ്ചാരി
സഞ്ചാരം പെയ്തു തരുന്നു ഒരു പുത്തന്‍ പൂമാരി
അഹാഹഹാ....അഹാ അഹഹാ....
ഊഞ്ഞാലും കൊണ്ടുവരുന്നു ഒരു തെക്കന്‍ സഞ്ചാരി
സഞ്ചാരം പെയ്തു തരുന്നു ഒരു പുത്തന്‍ പൂമാരി
പൂവില്‍ മൂടും പൂവേ നിന്നെ
ചൂടാന്‍ മമ്മി...ചൂടാന്‍ ഡാഡി....
(മാനത്തിന് മണിമുറ്റത്തു്....)