Vittum kaikkottum

വിത്തും കൈക്കോട്ടും
Year
Language

വിത്തും കൈക്കോട്ടും പാടും പൈങ്കിളിയേ
നീയറിഞ്ഞോ നീയറിഞ്ഞോ
ഞങ്ങള്‍ ഒന്നല്ലോ

മേടപ്പൂവുകള്‍ ചൂടും വാടിയില്‍
സ്നേഹപ്പക്ഷികളാടും വേളയില്‍
തളിരുലയും കാടുകളില്‍
കുളിര്‍പൊതിയും മേടുകളില്‍
ചിറകുകള്‍ നേടി നിന്റെ കൂടെ വന്നോട്ടെ?
നിന്റെ കൂടൊന്നു കണ്ടോട്ടെ?
കിളിയേ.. ഓഹൊ ഓഹോ ഓഹൊ...

വര്‍ണ്ണപ്പീലികള്‍ നീര്‍ത്തും മാനസം
പൊന്നിന്‍ മാലകള്‍ ചാര്‍ത്തും ജീവിതം
കതിരണിയും മോഹവുമായ് സുഖമരുളും സ്നേഹവുമായ്
ഉയിരുകളൊന്നായ് എന്നുമെന്നുമിതുപോലെ
ഞങ്ങള്‍ വാഴും പിരിയാതെ
കിളിയേ... ഓഹൊ ഓഹൊ ഓഹൊ

vittuṁ kaikkoṭṭuṁ pāḍuṁ paiṅgiḽiye
nīyaṟiñño nīyaṟiñño
ñaṅṅaḽ ŏnnallo

meḍappūvugaḽ sūḍuṁ vāḍiyil
snehappakṣigaḽāḍuṁ veḽayil
taḽirulayuṁ kāḍugaḽil
kuḽirbŏdiyuṁ meḍugaḽil
siṟagugaḽ neḍi ninṟĕ kūḍĕ vannoṭṭĕ?
ninṟĕ kūḍŏnnu kaṇḍoṭṭĕ?
kiḽiye.. ohŏ oho ohŏ...

varṇṇappīligaḽ nīrttuṁ mānasaṁ
pŏnnin mālagaḽ sārttuṁ jīvidaṁ
kadiraṇiyuṁ mohavumāy sukhamaruḽuṁ snehavumāy
uyirugaḽŏnnāy ĕnnumĕnnumidubolĕ
ñaṅṅaḽ vāḻuṁ piriyādĕ
kiḽiye... ohŏ ohŏ ohŏ