Ee paadam

ഈ പാദം
Work
Year
Language

ഈ പാദം ഓംകാര ബ്രഹ്മപാദം
ഈ പാദം ശിവചേതനാ പ്രമോദം
ഭരതനാട്യത്തിന്‍ ആധാരവേദം
ഈ പാദം..........

ഈ പാദമേ ബ്രഹ്മാണ്ഡഭ്രമണതാളം
ഈ പാദാമ്മേ ജീവന്റെ ചലനമേളം
തിരുനൃത്ത വിണ്‍ഗംഗ ഒഴുകുന്നിതാ
വരനാരീ കോലങ്ങളുലയുന്നിതാ
കാറ്റിനൂയലില്‍ കുനുകൂന്തലിളകിയാടീ
രാജവീഥിയില്‍ ലയലാസ്യനടനമാടീ
ഗാനവും പദതാളവും പുളകം വിതറും നിമിഷം

ഈ പാദമേ ആ സപ്തഗിരിതന്‍ ശിഖരം
ഈ പാദമേ ശ്രീഹസ്തികലമമധുപം
വാഗേയ സാഹിത്യ സംഗീതികാ
ശ്രീചന്ദ്രചൂഡന്റെ സര്‍ഗാത്മിക
ആ പാദമേ തിരുമധുരമധുരമമൃതം
ആ പാദമേ മിഴികള്‍ക്കുനിത്യസുകൃതം
തുംബുരു വരനാരദ മുനികല്‍ പുകഴും പാദം

ī pādaṁ oṁkāra brahmabādaṁ
ī pādaṁ śivasedanā pramodaṁ
bharadanāṭyattin ādhāravedaṁ
ī pādaṁ..........

ī pādame brahmāṇḍabhramaṇadāḽaṁ
ī pādāmme jīvanṟĕ salanameḽaṁ
tirunṛtta viṇgaṁga ŏḻugunnidā
varanārī kolaṅṅaḽulayunnidā
kāṭrinūyalil kunugūndaliḽagiyāḍī
rājavīthiyil layalāsyanaḍanamāḍī
gānavuṁ padadāḽavuṁ puḽagaṁ vidaṟuṁ nimiṣaṁ

ī pādame ā saptagiridan śikharaṁ
ī pādame śrīhastigalamamadhubaṁ
vāgeya sāhitya saṁgīdigā
śrīsandrasūḍanṟĕ sargātmiga
ā pādame tirumadhuramadhuramamṛtaṁ
ā pādame miḻigaḽkkunityasukṛtaṁ
tuṁburu varanārada munigal pugaḻuṁ pādaṁ