Ee nalla raatriyil

ഈ നല്ല രാത്രിയില്‍
Work
Year
Language

ഈ നല്ല രാത്രിയിൽ ഈവസന്ത രാത്രിയിൽ
ഇതളിതളായ്‌ ഇതളിതളായ്‌
ഇന്നെന്റെ സ്വപ്നങ്ങൾ പൂത്തുവിടർന്നു (ഈ നല്ല)

മാനത്തെ സ്വയംവരപ്പന്തലിൽ ഞാനൊരു
വാനമ്പാടിയായ്‌ വന്നു
നിൻ ഗാനഗംഗതൻ തീരത്തു ഞാനൊരു
സങ്കൽപമണ്ഡപം തീർത്തു (ഈ നല്ല)

മധുമാസ ചന്ദ്രികയിൽ മുങ്ങിക്കുളിക്കണം
മന്ത്രകോടി ഉടുക്കേണം
ഈ മന്ദഹാസത്തിൻ മടിയിലെനിക്കൊരു
രോമാഞ്ചമായി മയങ്ങേണം (ഈ നല്ല)

ī nalla rātriyil īvasanda rātriyil
idaḽidaḽāy‌ idaḽidaḽāy‌
innĕnṟĕ svapnaṅṅaḽ pūttuviḍarnnu (ī nalla)

mānattĕ svayaṁvarappandalil ñānŏru
vānambāḍiyāy‌ vannu
nin gānagaṁgadan dīrattu ñānŏru
saṅgalbamaṇḍabaṁ tīrttu (ī nalla)

madhumāsa sandrigayil muṅṅikkuḽikkaṇaṁ
mandragoḍi uḍukkeṇaṁ
ī mandahāsattin maḍiyilĕnikkŏru
romāñjamāyi mayaṅṅeṇaṁ (ī nalla)