Ee malayil

ഈ മലയിൽ
Year
Language

രുരുരുരു...രുരുരുരു...
ഹായ്....
ഈ മലയില്‍ തളിരെല്ലാം കുളിരാകും
ഈ കുളിരില്‍ മനസ്സെല്ലാം മലരാകും
(ഈ മലയില്‍.....)
സങ്കല്പസങ്കേതങ്ങള്‍ സംഗീതസായാഹ്നങ്ങള്‍
ഇതു പകരും പവനുതിരും..
ചൊടിയിതളിണകളിലവ നുകരും.....
ഈ മലയില്‍ തളിരെല്ലാം കുളിരാകും
ഈ കുളിരില്‍ മനസ്സെല്ലാം മലരാകും
ഉംഹും...ഉംഹും...ഉംഹുംഹും...

മഞ്ഞിന്റെ കുഞ്ഞോളം മാറത്ത് ചൂടുന്ന
താഴ്വരയില്‍ താമസ്സിക്കും ചെല്ലക്കാറ്റേ...
നിന്റെ വെണ്‍ചാമരം കൊണ്ടു വാ വാ വാ വാ
മണമൊഴുകും മലനിരകള്‍
നവമദഭരലയസുഖജനനം..

ഈ മലയില്‍ തളിരെല്ലാം കുളിരാകും
ഈ കുളിരില്‍ മനസ്സെല്ലാം മലരാകും

പൊന്നോല താമ്പാളതാലങ്ങള്‍ കയ്യിലേന്തി
മന്മഥനെ സ്വീകരിയ്ക്കും കൈതപ്പൂവേ...
നിന്റെ സൌഗന്ധികം വാരി താ താ താ താ
നിശയണിയും കുളിരലയില്‍
നവധനമണമൊരു രസചഷകം....

ഈ മലയില്‍ തളിരെല്ലാം കുളിരാകും
ഈ കുളിരില്‍ മനസ്സെല്ലാം മലരാകും
സങ്കല്പസങ്കേതങ്ങള്‍ സംഗീതസായാഹ്നങ്ങള്‍
ഇതു പകരും പവനുതിരും..
ചൊടിയിതളിണകളില്‍ അവ നുകരും.....
ഈ മലയില്‍ തളിരെല്ലാം കുളിരാകും
ഈ കുളിരില്‍ മനസ്സെല്ലാം മലരാകും
ഉംഹും....ഉംഹും...ഉംഹും..ഉംഹും...

rurururu...rurururu...
hāy....
ī malayil taḽirĕllāṁ kuḽirāguṁ
ī kuḽiril manassĕllāṁ malarāguṁ
(ī malayil.....)
saṅgalbasaṅgedaṅṅaḽ saṁgīdasāyāhnaṅṅaḽ
idu pagaruṁ pavanudiruṁ..
sŏḍiyidaḽiṇagaḽilava nugaruṁ.....
ī malayil taḽirĕllāṁ kuḽirāguṁ
ī kuḽiril manassĕllāṁ malarāguṁ
uṁhuṁ...uṁhuṁ...uṁhuṁhuṁ...

maññinṟĕ kuññoḽaṁ māṟatt sūḍunna
tāḻvarayil tāmassikkuṁ sĕllakkāṭre...
ninṟĕ vĕṇsāmaraṁ kŏṇḍu vā vā vā vā
maṇamŏḻuguṁ malaniragaḽ
navamadabharalayasukhajananaṁ..

ī malayil taḽirĕllāṁ kuḽirāguṁ
ī kuḽiril manassĕllāṁ malarāguṁ

pŏnnola tāmbāḽadālaṅṅaḽ kayyilendi
manmathanĕ svīgariykkuṁ kaidappūve...
ninṟĕ saൌgandhigaṁ vāri tā tā tā tā
niśayaṇiyuṁ kuḽiralayil
navadhanamaṇamŏru rasasaṣagaṁ....

ī malayil taḽirĕllāṁ kuḽirāguṁ
ī kuḽiril manassĕllāṁ malarāguṁ
saṅgalbasaṅgedaṅṅaḽ saṁgīdasāyāhnaṅṅaḽ
idu pagaruṁ pavanudiruṁ..
sŏḍiyidaḽiṇagaḽil ava nugaruṁ.....
ī malayil taḽirĕllāṁ kuḽirāguṁ
ī kuḽiril manassĕllāṁ malarāguṁ
uṁhuṁ....uṁhuṁ...uṁhuṁ..uṁhuṁ...