എന്‍ ചുണ്ടില്‍ നീ കനിഞ്ഞിറ്റിച്ചൊരിത്തിരി
തേന്‍ തുള്ളികള്ക്കായെന് നന്ദി
എന്‍ പാനപാത്രത്തില്‍ നീ പകര്ന്നേകുന്നൊരീ
കയ്പ്പുനീരിനും നന്ദി
ജീവിതമേ നന്ദി നന്ദി പ്രിയമെഴും
ജീവിതമേ നന്ദി നന്ദി (ജീവിതമേ)
നീണ്ടൊരീ യാത്രയില്‍
നീ തന്ന സംഗീത സാന്ദ്രമാം
സന്ധ്യയ്ക്കു നന്ദി (നീണ്ടൊരീ)
പൂനിലാക്കുളിരിന്നു നന്ദി
പൂപൊലിപ്പാട്ടിന്നു നന്ദി (പൂനിലാ)
കുളിര് കാറ്റിനും കാറ്റിലൂടൊഴുകിയെത്തും
കുയില്പ്പാട്ടിനും നന്ദി - എന്‍ നന്ദി
ജീവിതമേ നന്ദി നന്ദി പ്രിയമെഴും
ജീവിതമേ നന്ദി നന്ദി
നീ തരും പൂവിനും
പൂവിനു കാവലായ് നീ തീര്‍ത്ത
മുള്ളിനും നന്ദി
നിന് തുയിലുണര്ത്തിന്നും നന്ദി
നിന്റെ താരാട്ടിനും നന്ദി
ഇന്നു ഞാനാം മുളംതണ്ടില്‍
നീ തീര്‍ത്ത മുറിവിനും
ഗാനോല്സവത്തിനും നന്ദി - എന്‍ നന്ദി
(എന്‍ ചുണ്ടില്‍ )