Ee kadalum marugadalum

ഈ കടലും മറുകടലും
Work
Year
Language

ഈ കടലും മറു കടലും ഭൂമിയും മാനവും കടന്നേ
ഈരേഴു പതിനാലു ലോകങ്ങൾ കാണാൻ
ഇവിടുന്നു പോണവരേ
അവിടെ മനുഷ്യനുണ്ടോ അവിടെ മതങ്ങളുണ്ടോ (ഈ കടലും )

ഇവിടെ മനുഷ്യൻ ജീവിച്ചിരുന്നതായ്‌
ഇതിഹാസങ്ങൾ നുണ പറഞ്ഞു
ഈശ്വരനെ കണ്ടു ഇബിലീസിനെ കണ്ടു
ഇതു വരെ മനുഷ്യനെ കണ്ടില്ല
കണ്ടില്ല കണ്ടില്ല മനുഷ്യനെ കണ്ടില്ല (ഈ കടലും )

ഇവിടെ സമത്വം പൂവിട്ടിരുന്നതായ്‌
വെറുതെ മതങ്ങൾ നുണ പറഞ്ഞു
ഹിന്ദുവിനെ കണ്ടു മുസൽമാനെ കണ്ടു
ഇതു വരെ മനുഷ്യനെ കണ്ടില്ല
കണ്ടില്ല കണ്ടില്ല മനുഷ്യനെ കണ്ടില്ല (ഈ കടലും )

ī kaḍaluṁ maṟu kaḍaluṁ bhūmiyuṁ mānavuṁ kaḍanne
īreḻu padinālu logaṅṅaḽ kāṇān
iviḍunnu poṇavare
aviḍĕ manuṣyanuṇḍo aviḍĕ madaṅṅaḽuṇḍo (ī kaḍaluṁ )

iviḍĕ manuṣyan jīviccirunnadāy‌
idihāsaṅṅaḽ nuṇa paṟaññu
īśvaranĕ kaṇḍu ibilīsinĕ kaṇḍu
idu varĕ manuṣyanĕ kaṇḍilla
kaṇḍilla kaṇḍilla manuṣyanĕ kaṇḍilla (ī kaḍaluṁ )

iviḍĕ samatvaṁ pūviṭṭirunnadāy‌
vĕṟudĕ madaṅṅaḽ nuṇa paṟaññu
hinduvinĕ kaṇḍu musalmānĕ kaṇḍu
idu varĕ manuṣyanĕ kaṇḍilla
kaṇḍilla kaṇḍilla manuṣyanĕ kaṇḍilla (ī kaḍaluṁ )