Ee kaadaage pookkal

ഈ കാടാകെ പൂക്കള്‍
Work
Year
Language

ഈ കാടാകെ പൂക്കള്‍
എന്റെ മേലാകെ കുളിര്
എന്തിനോ തുടിക്കും കരളും കണ്ണും
മണ്ണിലും വിണ്ണിലും നിനക്കായ് ഞാനും
കിന്നാരം കിന്നാരം പറയാം ചിരിക്കാം
കാടാകെ പൂക്കള്‍ ...............

തേനല്ലേ കരിമ്പിന്‍ തുണ്ടല്ലേ
നീയെന്റെ പൊന്നണി മുത്തല്ലേ?
തണലായ് നിഴലായ് അലയാം കൂടെ
മലരായ് ലതയായ് പടരാം
ഞാനെന്നും എന്നും
കഥപാടി കിളിയിണ തേടിവന്നു
ഒരുകിളിപ്പെണ്ണ് മരക്കൊമ്പില്‍ വന്നു

പാലല്ലേ കരിക്കിന്‍ നീരല്ലേ - എന്റെ
ദേവന്റെ മുന്നില്‍ നേദിച്ചു
മലരാല്‍ തളിരാല്‍ ഒരുക്കാം മാടം
മദനാ നിനക്കായ് വിരിക്കാം
ഞാനെന്നും എന്നും
കഥപാടി കിളിയിണ ചേര്‍ന്നു പിന്നെ
ചെറുകൂടുകെട്ടി ഒരുമിച്ചു വാണു
കാടാകെ പൂക്കള്‍ ..........

ī kāḍāgĕ pūkkaḽ
ĕnṟĕ melāgĕ kuḽir
ĕndino tuḍikkuṁ karaḽuṁ kaṇṇuṁ
maṇṇiluṁ viṇṇiluṁ ninakkāy ñānuṁ
kinnāraṁ kinnāraṁ paṟayāṁ sirikkāṁ
kāḍāgĕ pūkkaḽ ...............

tenalle karimbin duṇḍalle
nīyĕnṟĕ pŏnnaṇi muttalle?
taṇalāy niḻalāy alayāṁ kūḍĕ
malarāy ladayāy paḍarāṁ
ñānĕnnuṁ ĕnnuṁ
kathabāḍi kiḽiyiṇa teḍivannu
ŏrugiḽippĕṇṇ marakkŏmbil vannu

pālalle karikkin nīralle - ĕnṟĕ
devanṟĕ munnil nediccu
malarāl taḽirāl ŏrukkāṁ māḍaṁ
madanā ninakkāy virikkāṁ
ñānĕnnuṁ ĕnnuṁ
kathabāḍi kiḽiyiṇa sernnu pinnĕ
sĕṟugūḍugĕṭṭi ŏrumiccu vāṇu
kāḍāgĕ pūkkaḽ ..........