Edu raagam edu taalam

ഏതു രാഗം ഏതു താളം
Year
Language

ഏതുരാഗം ഏതുതാളം
മാനസപ്പൈങ്കിളീ നിന്റെ നെഞ്ചില്‍..
ഓര്‍മ്മവെയ്ക്കാന്‍ ഓമനിക്കാന്‍
മൌനക്കിനാക്കിളീ നിന്റെ നെഞ്ചില്‍...
(ഏതുരാഗം....)

നീലാകാശം നിന്നാകാശം
നീഹാരനീരില്‍ കുളിച്ചു നിൽ‌പ്പൂ
ഒന്നിനി തൂകൂ നിന്‍ ചുണ്ടിലൂറും
ആനന്ദ സംഗീത മാധുരി നീ...
(ഏതുരാഗം....)

മന്ത്രംചൊല്ലും മഞ്ഞണിത്തെന്നല്‍
നിൻ‌ സ്വരം വാങ്ങാന്‍ കൊതിച്ചു നിൽ‌പ്പൂ
ഒന്നിനി പാടൂ...പാടിയുറങ്ങൂ....
ഈ മൂകനിമിഷത്തിന്‍ ലാളനയില്‍...
(ഏതുരാഗം....)

edurāgaṁ edudāḽaṁ
mānasappaiṅgiḽī ninṟĕ nĕñjil..
ormmavĕykkān omanikkān
maൌnakkinākkiḽī ninṟĕ nĕñjil...
(edurāgaṁ....)

nīlāgāśaṁ ninnāgāśaṁ
nīhāranīril kuḽiccu nil‌ppū
ŏnnini tūgū nin suṇḍilūṟuṁ
ānanda saṁgīda mādhuri nī...
(edurāgaṁ....)

mandraṁcŏlluṁ maññaṇittĕnnal
nin‌ svaraṁ vāṅṅān kŏdiccu nil‌ppū
ŏnnini pāḍū...pāḍiyuṟaṅṅū....
ī mūganimiṣattin lāḽanayil...
(edurāgaṁ....)