ഏതോ വസന്ത നിശ്വാസമോ
പേരറിയാത്ത വികാരങ്ങളോ (ഏതോ)
ഹൃദയങ്ങളില്‍ ഋതുഭേദമോ
നയനങ്ങളില്‍ നിറദീപമോ
കുളിര്‍ കോരുമീ ശ്യാമരജനിയില്‍
(ഏതോ )
ഒരു പൂവിലൂറും രോമാഞ്ചമോടെ
ഒരു സന്ധ്യ ചൂടും വര്‍ണ്ണങ്ങളോടെ
നീ എന്റെ ഗന്ധര്‍വ്വ സങ്കല്പ്പമായി
നിമിഷങ്ങളില്‍ മണിവീണകള്‍ പാടി
സ്വപ്നങ്ങളായ് സ്വരഗംഗയായ്
പ്രാണനില്‍ സംഗീതമായ്
(ഏതോ )
മനസ്സിന്റെ സിന്ധുവില്‍ ഹംസങ്ങള്‍ നീന്തി
നീര്‍മാതളപ്പൂ നാണംകുണുങ്ങി
ഒരു ഭാവബന്ധുര ഗാനവുമായി
ഒരു മൈനയെന്‍ കിളിവാതിലില്‍ പാടി
സ്വപ്നങ്ങളായ് സ്വരഗംഗയായ്
പ്രാണനില്‍ സംഗീതമായ്
(ഏതോ )